Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഇദുല്‍ ഫിത്തര്‍; ഖത്തറില്‍ ഫഹസ് കേന്ദ്രത്തിന്റെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു

April 04, 2024

news_malayalam_qatar_fuel_announces_eid_holiday_working_hours_of_fahes

April 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ വാഹനപരിശോധനാ കേന്ദ്രമായ ഫഹസിന്റെ ഈദുല്‍ ഫിത്തര്‍ പ്രമാണിച്ചുള്ള അവധി ദിവസങ്ങളിലെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. അല്‍ മസ്‌റൂഹ്, മെസൈമീര്‍ ഫഹസ് കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയമാണ് ഖത്തര്‍ ഫ്യുയല്‍ (വോഖോദ് ) പ്രഖ്യാപിച്ചത്. ഈദിന്റെ ആദ്യ ദിവസവും വെള്ളിയാഴ്ചയും കേന്ദ്രങ്ങള്‍ അവധിയായിരിക്കും. മറ്റ് അവധി ദിവസങ്ങളില്‍ അല്‍ മസ്‌റൂഹ് സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ പ്രവര്‍ത്തിക്കും. അതേസമയം കേന്ദ്രത്തിലേക്കുള്ള ഗേറ്റുകള്‍ അരമണിക്കൂര്‍ മുന്‍പ് 4.30ന് അടയ്ക്കും. മെസൈമീര്‍ സ്റ്റേഷന്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ പ്രവര്‍ത്തിക്കും. ഗേറ്റുകള്‍ ഉച്ചയ്ക്ക് 12.30 അടയ്ക്കും. ട്രാഫിക് സേവനങ്ങള്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 മണിവരെ ലഭ്യമാകുമെന്നും വോഖോദ് എക്‌സില്‍ വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News