Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫലസ്തീനിലേക്ക് കൂടുതൽ സഹായവുമായി ഖത്തർ ഫൗണ്ടേഷൻ വിദ്യാർഥികൾ; 20 മില്യൺ ഖത്തർ റിയാൽ സമാഹരിച്ചു 

January 04, 2024

news_malayalam_aid_for_palestine_in_qatar

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: ഫലസ്തീനിനായി ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​നു കീ​ഴി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ര​ണ്ട് കോ​ടി റി​യാ​ലി​ലേ​റെ തു​ക സ​മാ​ഹ​രി​ച്ചു. ഖത്തറിൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചാണ് ​തു​ക സ​മാ​ഹ​രി​ച്ചത്. ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ന് കീ​ഴി​ൽ വി​വി​ധ സ്കൂ​ളു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും ധ​ന​ശേ​ഖ​ര​ണ​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നിരുന്നു. കു​ട്ടി​ക​ളി​ൽ പൗ​ര​ബോ​ധ​വും സ​ഹാ​നു​ഭൂ​തി​യും മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ളും വ​ള​ർ​ത്തു​ക, വേ​ദ​നി​ക്കു​ന്ന​വേ​രാ​ട് ഐക്യം പ്രകടിപ്പിക്കുക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങളോടെയാണ് ഫൗ​ണ്ടേ​ഷ​ൻ വി​വി​ധ പ​രി​പാ​ടി​ക​ൾ സംഘടിപ്പിച്ചത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ പ്രീ ​യൂ​ണി​വേ​ഴ്സി​റ്റി എ​ജു​ക്കേ​ഷ​ൻ പ്ര​സി​ഡ​ന്റ് അ​ബീ​ർ അ​ൽ ഖ​ലീ​ഫ അ​ഭി​ന​ന്ദി​ച്ചു. ‘ഈ ​ചെ​റു​പ്പ​ക്കാ​ർ വെ​റും വി​ദ്യാ​ർ​ഥി​ക​ള​ല്ല; സ​ഹാ​നു​ഭൂ​തി​യും ആ​ഗോ​ള പൗ​ര​ത്വ​വും സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും ഉ​ൾ​ക്കൊ​ള്ളു​ന്ന വ​ള​ർ​ന്നു ​വ​രു​ന്ന നേ​താ​ക്ക​ളാ​ണെ​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു. അ​വ​രു​ടെ ശ്ര​മ​ങ്ങ​ൾ ക്ലാ​സ്‌​മു​റി​ക്കും അ​പ്പു​റ​ത്തേ​ക്ക് വ്യാ​പി​ക്കു​ന്നു, ക​രു​ത​ലു​ള്ള വ്യ​ക്തി​ക​ളെ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ വി​ദ്യാ​ഭ്യാ​സ​ത്തി​ന്റെ പ​ങ്ക് കാ​ണി​ക്കു​ന്ന​താ​ണ് ഈ ​യ​ത്നം’ -അ​ബീ​ർ അ​ൽ ഖ​ലീ​ഫ പ​റ​ഞ്ഞു.

ഫ​ല​സ്തീ​ന്റെ സം​സ്കാ​ര​വും പാ​ര​മ്പ​ര്യ​വും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന നൂ​റ് ക​ലാ സൃ​ഷ്ടി​ക​ളു​ടെ പ്ര​ദ​ർ​ശ​നം, എ​ജു​ക്കേ​ഷ​ൻ സി​റ്റി​യി​ലെ പ​ള്ളി​യി​ൽ ഫ​ല​സ്തീ​നു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന, ഒ​ലീ​വ് മ​ര​ങ്ങ​ൾ ന​ട്ടു​കൊ​ണ്ട് ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നി​വയും ഫൗണ്ടേഷൻ സം​ഘ​ടി​പ്പി​ച്ചു. ദോ​ഹ അ​കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ മ​ധു​ര​പ​ല​ഹാ​ര വി​ൽ​പ​ന​യി​ലൂ​ടെ 1.39 ല​ക്ഷം റി​യാ​ലും, ഖ​ത്ത​ർ അ​ക്കാ​ദ​മി അ​ൽ ഖോ​റി​നു കീ​ഴി​ൽ ക​ലാ,കാ​യി​ക പ​രി​പാ​ടി​ക​ളു​മാ​യി ന​ട​ത്തി​യ ധ​ന​ശേ​ഖ​ര​ണ​ത്തി​ൽ 13,478 റി​യാ​ലും ക​ണ്ടെ​ത്തി. ഖ​ത്ത​ർ അക്കാദ​മി മു​ശ​രി​ബ് വി​ദ്യാ​ർ​ഥി​ക​ൾ ത​ങ്ങ​ൾ നി​ർ​മി​ച്ച ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​പ​ന ന​ട​ത്തി 11,697 റി​യാ​ലാണ് ശേഖരിച്ചത്. സി​ദ്ര അ​ക്കാ​ദ​മി വി​ദ്യാ​ർ​ഥി​ക​ൾ ‘ഫ​ല​സ്തീ​ൻ ഡേ’ ​ആ​ച​രി​ച്ചു​ കൊ​ണ്ട് വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ൽ​പ​ന​യി​ലൂ​ടെ 33,871 റി​യാ​ലും സ​മാ​ഹ​രി​ച്ചു. വ​ക്റ അക്കാ​ദ​മി ‘വ​ൺ ബോ​ഡി’ കാ​മ്പ​യി​നി​ലൂ​ടെ 1.41 ല​ക്ഷം റി​യാ​ലും, താ​രി​ഖ് ബി​ൻ സി​യാ​ദ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഫ​ല​സ്തീ​ൻ ഡ്യൂ​ട്ടി കാ​മ്പ​യി​നി​ലൂ​ടെ 5441 റി​യാ​ലും ക​ണ്ടെ​ത്തി.

അതേസമയം, ഖ​ത്ത​ർ ദോ​ഹ അ​ക്കാ​ദ​മിയുടെ നേ​തൃ​ത്വ​ത്തി​ൽ ‘സ്റ്റാ​ൻ​ഡ് വി​ത് ഫ​ല​സ്തീ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​രത്തിൽ 20 ദ​ശ​ല​ക്ഷം റി​യാലാണ് സ​മാ​ഹ​രി​ച്ചത്. അ​വ്സാ​ജ് അ​കാ​ദ​മി നേ​തൃ​ത്വ​ത്തി​ൽ ദേ​ശീ​യ ദി​ന​ത്തി​ൽ 41,336 റി​യാ​ലും സ​മാ​ഹ​രി​ച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News