Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദുരിതമനുഭവിക്കുന്ന ഗസയിൽ 'ഫീഡ് ദി ഫാസ്റ്റിംഗ്' പദ്ധതി നടപ്പിലാക്കാൻ ഖത്തർ ചാരിറ്റി 

March 26, 2024

news_malayalam_qatar_charity_updates

March 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ 'ഫീഡ് ദി ഫാസ്റ്റിംഗ്' പദ്ധതി നടപ്പിലാക്കാൻ ഖത്തർ ചാരിറ്റി (ക്യുസി).  'എൻഡ്‌ലെസ് ഗിവിംഗ്' എന്ന റമദാൻ കാമ്പെയ്‌നിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ഭക്ഷണം, ഫുഡ് പാക്കേജുകൾ, ധാന്യപ്പൊടി എന്നിവ വിതരണം ചെയ്യും. ഭക്ഷണസാധനങ്ങളുടെ കടുത്ത ക്ഷാമവും, വിശുദ്ധ മാസത്തിൽ നോമ്പ് തുറക്കുന്നതിനുള്ള സൗകര്യങ്ങളുടെ  അഭാവവും കാരണം ദുരിതമനുഭവിക്കുന്ന ഗസയിലെ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുക എന്നതാണ് 'ഫീഡ് ദി ഫാസ്റ്റിംഗ്' പദ്ധതി ലക്ഷ്യമിടുന്നത്. ഗസയിൽ ഒക്‌ടോബർ മുതൽ ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടത്തിവരുന്ന മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയാണ് പുതിയ സംരംഭമെന്നും ക്യു.സി വ്യക്തമാക്കി.

ഏകദേശം 300,000 ആളുകൾക്കാണ് ഇതുവരെ പദ്ധതിയിലൂടെ പ്രയോജനം നേടിയത്. റമദാനിൽ കൂടുതൽ സഹായം വിതരണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ക്യുസി പറഞ്ഞു. ഇതുവരെ, 12,000 ഭക്ഷണ കൊട്ടകളും 13,200 ചാക്ക് മാവും നൽകിയിട്ടുണ്ട്. കൂടാതെ, റെഡി-ടു ഈറ്റ് ഭക്ഷണങ്ങളും വിതരണം ചെയ്യുന്നുണ്ട്

ഖത്തർ ചാരിറ്റിയുടെ ഫീൽഡ് ഓഫീസുകളിലൂടെയും പ്രാദേശിക പങ്കാളികളിലൂടെയും ലോകമെമ്പാടുമുള്ള 40 രാജ്യങ്ങളിലാണ് ഖത്തർ ചാരിറ്റി റമദാൻ പദ്ധതികൾ നടപ്പിലാക്കുന്നത്. ഫലസ്തീൻ, സിറിയ, സൊമാലിയ, യെമൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് ഉൾപ്പെടെ, സകാത്ത്, ഈദ് വസ്ത്രങ്ങൾ എന്നിവ നൽകുന്നതും ക്യു.സിയുടെ റമദാൻ പദ്ധതികളിൽ ഉൾപ്പെടുന്നു. 

സംഭാവനയിലൂടെ റമദാൻ മാസം പ്രയോജനപ്പെടുത്താൻ ഖത്തറിലെ അഭ്യുദയകാംക്ഷികളെയും ഖത്തർ ചാരിറ്റി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗസയിലെയും മറ്റ് രാജ്യങ്ങളിലെയും ആളുകൾക്ക്, പ്രത്യേകിച്ച് പ്രതിസന്ധി ബാധിത പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഇത് ആശ്വാസം നൽകും. ഭക്ഷ്യക്ഷാമം മൂലമുണ്ടാകുന്ന ദുരിതങ്ങൾ ലഘൂകരിക്കുന്നതിന് റെഡി-ടു ഈറ്റ് ഭക്ഷണവും ഭക്ഷണ കൊട്ടകളും നൽകാൻ ഖത്തർ ചാരിറ്റിയെ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News