Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഫലസ്തീനികളെ കൊന്നൊടുക്കാൻ സൗജന്യ ലൈസൻസ് നൽകുന്നതിനെ അംഗീകരിക്കാനാവില്ല, സ്വരം കടുപ്പിച്ച് ഖത്തർ അമീർ

October 24, 2023

news_malayalam_israel_hamas_attack_opinion_by_qatar_amir

October 24, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ ഫലസ്തീനികളെ കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ ക്രുരത അംഗീകരിക്കാനാവില്ലെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി. ഖത്തർ ശൂറ കൗൺസിലിന്റെ 52-ാമത് വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ഉദ്ഘാടന ചടങ്ങിലാണ് ഖത്തർ അമീർ ഫലസ്തീനികളോടുള്ള നിലപാടറിയിച്ചത്. 

ഗസ്സയിൽ നിരപരാധികളെ കൊന്നൊടുക്കികൊണ്ടുള്ള ഇസ്രായേലിന്റെ അക്രമം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ അന്താരാഷ്​​ട്ര സമൂഹത്തിന്റെ നിസ്സംഗതക്കെതിരെയും ഖത്തർ അമീർ ആഞ്ഞടിച്ചു. ഫലസ്​തീനികൾക്കെതിരായ ഇസ്രായേലിന്റെ ആക്രമണം എല്ലാ അതിർവരമ്പുകളും ലംഘിച്ചതായും, അന്താരാഷ്​​ട്ര സമൂഹങ്ങൾ ഇസ്രായേലിന്റെ കൂട്ടക്കൊല അനുകൂലിക്കരുതെന്നും അമീർ​ മുന്നറിയിപ്പ് നൽകി. 

ഒക്​ടോബർ ഏഴിന്​ ആരംഭിച്ച യുദ്ധം ആഴ്​ചകൾ പിന്നിട്ടിട്ടും ശമനമില്ലാതെ ഏകപക്ഷീയമായി തുടരുന്നതിനിടയിലാണ്​ വിഷയത്തിൽ അടിയന്തിരമായി ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട്​ ഖത്തർ അമീർ രംഗത്ത് വന്നത്.

‘അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്റെ കൂട്ട നരഹത്യക്ക്​ നിരുപാധിക പിന്തുണ നൽകുന്നത്​ അംഗീകരിക്കാനാവില്ല. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരിൽ ഗസ്സയിലെ സ്​ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തിൽ നിശ്ശബ്​ദത പാലിക്കാൻ കഴിയില്ല’; അമീർ വ്യക്​തമാക്കി.

അന്താരാഷ്​ട്ര സമുഹത്തിന്റെ ഇരട്ടത്താപ്പിനെയും എല്ലാ അന്താരാഷ്​ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച്​ തുടരുന്ന ഉപരോധങ്ങളെയും അമീർ ശക്തമായി വിമർശിച്ചു.

ഉദ്‌ഘാടനച്ചടങ്ങിൽ അമീറിന്റെ വ്യക്തിഗത പ്രതിനിധി ഷെയ്ഖ് ജാസിം ബിൻ ഹമദ് അൽതാനി, ശൈഖ് അബ്ദുള്ള ബിൻ ഖലീഫ അൽതാനി, ശൈഖ് ജാസിം ബിൻ ഖലീഫ അൽതാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി, കൂടാതെ നിരവധി ശൈഖുമാർ, മന്ത്രിമാർ, സംസ്ഥാനത്തിന് അംഗീകാരമുള്ള നയതന്ത്ര ദൗത്യങ്ങളുടെ തലവൻമാർ, വിശിഷ്ട വ്യക്തികൾ എന്നിവരും പങ്കെടുത്തു.

അതേസമയം, ചർച്ചയിലൂടെയും നയതന്ത്രത്തിങ്ങളിലൂടെയും ലോകത്ത് സമാധാനം ഉണ്ടാക്കാനും സംഘർഷങ്ങൾ പരിഹരിക്കാനും ഖത്തറിന് മധ്യസ്ഥതയിലൂടെ സാധിച്ചു. കൂടാതെ, മധ്യസ്ഥനായി പ്രവർത്തിച്ചതിൽ ഖത്തർ അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News