Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ജിസിസി ഉച്ചകോടി തുടങ്ങി,ഗസയിൽ ആക്രമണം തുടരുന്നത് അന്താരാഷ്ട്ര സമൂഹത്തിന് നാണക്കേടാണെന്ന് ഖത്തർ അമീർ

December 05, 2023

news_malayalam_israel_hamas_attack_updates

December 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഇസ്രയേൽ ബോംബാക്രമണം നടത്തുന്നതിനിടയിൽ അന്താരാഷ്ട്ര സമൂഹം ഫലസ്തീൻ ജനതയോട് പുറം തിരിഞ്ഞു നിൽക്കുകയാണെന്നും ഗസയിൽ ഇസ്രായേൽ വംശഹത്യ നടത്തുകയാണെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ആരോപിച്ചു. ഗസയിൽ സ്ഥിരമായ വെടിനിർത്തലിന് അമീർ ആഹ്വാനം ചെയ്തു. ദോഹയിൽ നടന്ന ജിസിസി(ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ) ഉച്ചകോടിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. 

"ഗസയിലെ ഈ ഹീനമായ കുറ്റകൃത്യം രണ്ട് മാസത്തിലേറെയായി തുടരാൻ അനുവദിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിന് നാണക്കേടാണ്. ഗസയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരപരാധികളായ സാധാരണക്കാരെ ആസൂത്രിതവും ലക്ഷ്യബോധത്തോടെയും കൊല്ലുന്നത് തുടരുകയാണ്. എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം പലസ്തീൻ കുട്ടികളോട് പുറം തിരിഞ്ഞ് നിൽക്കുന്നത്? എന്തുകൊണ്ടാണ് അന്താരാഷ്ട്ര സമൂഹം ഇരട്ടത്താപ്പ് സ്വീകരിക്കുന്നത്? ," അമീർ പറഞ്ഞു.

ഖത്തർ ശ്രമിക്കുന്നത് വെടിനിർത്തൽ പുതുക്കാനാണ്, അത് സ്ഥിരമായ വെടിനിർത്തലിന് പകരമാവില്ലെന്നും, താൽകാലിക വെടിനിർത്തലിനും ഫലസ്തീൻ ജനതയ്‌ക്കെതിരായ എല്ലാ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നതിനും ഞങ്ങൾ മറ്റ് പ്രാദേശിക, ആഗോള സംഘങ്ങളുമായി ശ്രമം തുടരുമെന്നും ഷെയ്ഖ് തമീം പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News