Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഫലസ്തീനില്‍ സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ നിർത്തില്ലെന്ന് ഖത്തര്‍ അമീര്‍

December 03, 2023

 Qatar_Malayalam_News

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീനില്‍ സമാധാനം കൈവരിക്കുന്നതു വരെ മധ്യസ്ഥ ചര്‍ച്ചകള്‍ നിർത്തില്ലെന്ന് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി. അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസുമായി ഫോണില്‍ നടത്തിയ സംഭാഷണത്തിലാണ് അമീർ ഈ കാര്യം വ്യക്തമാക്കിയത്. 

ഗസയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനും സമാധാനം കൈവരിക്കുന്നതിനും എല്ലാ കക്ഷികളുമായുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ തുടരും. മധ്യസ്ഥ ശ്രമങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ഗസ മുനമ്പിലെ മനുഷ്യജീവിതം സങ്കീര്‍ണമാക്കുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ വെടിനിര്‍ത്തല്‍ അനിവാര്യമാണെന്നും അമീര്‍ വ്യക്തമാക്കി.

അതേസമയം, ഇസ്രയേലും ഫലസ്തീനും തമ്മിൽ മധ്യസ്ഥ കരാറിലേക്ക് എത്തിച്ചേരുന്നതിനായി ഖത്തര്‍ വഹിക്കുന്ന ശക്തമായ മധ്യസ്ഥ ശ്രമങ്ങളെ വൈസ് പ്രസിഡന്റ് അഭിനന്ദിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News