Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഫ്രഞ്ച് പ്രസിഡന്റുമായി ഖത്തർ അമീര്‍ കൂടിക്കാഴ്ച നടത്തി

February 28, 2024

news_malayalam_qatar_amir_meets_officials

February 28, 2024

ന്യൂസ്‌റൂം ബ്യുറോ

പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. പാരീസിലെ എലിസീ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച. 

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധങ്ങള്‍ സാക്ഷ്യപ്പെടുത്തിയ വളര്‍ച്ചയെക്കുറിച്ചും വിവിധ മേഖലകളിലെ കൂടുതല്‍ സഹകരണത്തെ സംബന്ധിച്ചും ഇരുവരും ചർച്ച നടത്തി. ഊഷ്മളമായ സ്വീകരണത്തിന് ഫ്രഞ്ച് പ്രസിഡന്റിന് ഖത്തർ അമീര്‍ നന്ദിയും അഭിനന്ദനവും അറിയിച്ചു.

ഇരു രാജ്യങ്ങളും തമ്മിലുള്ള നിലവിലുള്ള സൗഹൃദവും സഹകരണ ബന്ധങ്ങളും എല്ലാ തലങ്ങളിലും, പ്രത്യേകിച്ച് രാഷ്ട്രീയം, സുരക്ഷ, സാമ്പത്തികം, നിക്ഷേപം, സാങ്കേതികവിദ്യ, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളെ  ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും ഇരുവരും ചര്‍ച്ച ചെയ്തു.

പ്രാദേശിക, അന്തര്‍ദേശീയ  വിഷയങ്ങളിലെ സംഭവവികാസങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചർച്ച നടത്തി. ഗസ മുനമ്പിലെയും അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളിലെയും സാഹചര്യങ്ങളിലെ സംഭവവികാസങ്ങളും ചര്‍ച്ച ചെയ്തു.

മാനുഷിക സഹായം, അടിയന്തര ഇടപെടല്‍ എന്നീ മേഖലകളിലെ സഹകരണത്തിനുള്ള പ്രഖ്യാപനത്തില്‍ ഒപ്പുവെക്കുന്ന ചടങ്ങിനും ഖത്തർ അമീറും ഇമ്മാനുവല്‍ മാക്രോണും സാക്ഷ്യം വഹിച്ചു.

അതേസമയം, ഗസയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിൽ സഹകരിക്കാൻ ഖത്തറും ഫ്രാൻസും തമ്മിൽ പുതിയ സംരംഭം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം (MoFA) പ്രഖ്യാപിച്ചു. ഖത്തർ അമീറിൻ്റെ ഫ്രഞ്ച് സന്ദർശനത്തിൻ്റെ പശ്ചാത്തലത്തിലാണ് സഹായ പദ്ധതി നടപ്പാക്കിയത്. മാനുഷിക സഹായ മേഖലയിലെ സഹകരണത്തിലൂടെ ഗസ മുനമ്പിലെ ഫലസ്തീൻ ജനതയുടെ ദുരിതം ലഘൂകരിക്കാനാണ് പുതിയ സംരംഭം ലക്ഷ്യമിടുന്നത്.

 

പുതിയ സംരംഭത്തിൻ്റെ ഭാഗമായി, ഖത്തറും ഫ്രാൻസും നൽകിയ 10 ആംബുലൻസുകൾ, ഷെൽട്ടർ സപ്ലൈസ്, ഭക്ഷ്യവസ്തുക്കൾ എന്നിവയുൾപ്പെടെ 75 ടൺ മാനുഷിക സഹായമാണ് ഈജിപ്തിലെ അൽ അരിഷിൽ ഇന്നലെ (ചൊവ്വ) എത്തിച്ചത്. ഖത്തർ സായുധ സേനയുടെ മൂന്ന് വിമാനങ്ങളിലായാണ് ഗസയിൽ സഹായമെത്തിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News