Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റി വനിതകൾക്കായി 'പവർ ടു ഹെർ' പരിപാടി സംഘടിപ്പിച്ചു 

March 10, 2024

news_malayalam_event_updates_in_qatar

March 10, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ലോക വനിതാ ദിനത്തിൽ ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും (AWS) ഇന്ത്യൻ സ്പോർട്സ് സെന്ററും സംയുക്തമായി 'പവർ റ്റു ഹെർ' എന്ന പേരിൽ വനിതകൾക്കായി വ്യായാമ പരിശീലനവും സുംബ- യോഗ സെഷനുകളും സംഘടിപ്പിച്ചു.വനിതകളുടെ മാനസീക ശാരീരിക ആരോഗ്യത്തിന് ഊന്നൽ നൽകാൻ വേണ്ടിയാണ് വനിതാ ദിനത്തിൽ ഇങ്ങനെ വിത്യസ്തമായ ആഘോഷവുമായി ആർട്സ് ആൻഡ് വെൽനസ് സൊസൈറ്റിയും ഇന്ത്യൻ സ്പോർട്സ് സെൻ്റർ ഉം ചേർന്ന് മുന്നോട്ട് വന്നത്.പ്രാധാന്യം നൽകുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത്.

ദോഹ മുംതസ പാർക്കിൽ നടന്ന പരിപാടി ഐ.എസ്.സി പ്രസിഡൻ്റ് ഇ പി അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു,AWS പ്രസിഡൻ്റ് സദീർ അലി അധ്യക്ഷത വഹിച്ചു,നായിരുന്നു.ഐ.എസ്.സി ജനറൽസെക്രട്ടറി നിഹാദ് അലി, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ പരീ, സുജാത, തൃപ്തി ഖാലെ എന്നിവർ സംസാരിച്ചു, 
പ്രോഗ്രാം ജനറൽ കൺവീനർ ഹഫീസുല്ല കെവി സ്വാഗതവും, AWS വൈസ് പ്രസിഡൻ്റ് ഷഫീഖ് മുഹമ്മദ് നന്ദിയും പറഞ്ഞു, ഷേൽസാർ റിസ പരിപാടികൾ നിയന്ത്രിച്ചു, 

സംഗീത ഉണ്ണി യോഗയും, സംഗീത ആൻ്റണി സുംബ ക്ലാസ്സും, ഫിറ്റ്നസ് കൊച്ചും ലോക റെക്കോർഡ് ഹോൾഡറുമായ ഷഫീഖ് വ്യായാമ പരിശീലനത്തിനും നേതൃത്വം നൽകി.
എല്ലാ ശനി, തിങ്കൾ, ബുധൻ തീയതികളിലും മുംതസ പാർക്കിൽ രാത്രി 7.30 മുതൽ 9വരെ സൗജന്യ വ്യായാമ പരിശീലനം തുടർന്നും ഉണ്ടാവുമെന്നും, താല്പര്യമുള്ളവർക്ക് പങ്കെടുക്കാമെന്നും സംഘാടകർ അറിയിച്ചു.

ജാസിം ഖലീഫ, മൻസൂർ ഇസ്മയിൽ, ഷാഫി, നിഷ, ലാലി പോൾ, സംഗീത, ഉമ്മർകുട്ടി നാസർ എന്നിവർ നേതൃത്വം നൽകി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News