Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഗസയിലെ വെടിനിർത്തൽ കരാർ: ഹമാസിൽ നിന്ന് അനുകൂല പ്രതികരണം ലഭിച്ചതായി ഖത്തർ പ്രധാനമന്ത്രി 

February 07, 2024

news_malayalam_israel_hamas_attack_updates

February 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ- ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന് ഹമാസില്‍ നിന്ന് അനുകൂല മറുപടി ലഭിച്ചതായി ഖത്തര്‍ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍താനി അറിയിച്ചു. അനുകൂല പ്രതികരണമാണ് ഹമാസില്‍ നിന്ന് ലഭിച്ചതെന്നും ചില നിര്‍ദേശങ്ങളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ പ്രധാനമന്ത്രിയും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മറ്റ് വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. 

ഈ ഘട്ടത്തിൽ മറ്റ് വിശദാംശങ്ങൾ ചർച്ച ചെയ്യാൻ കഴിയില്ല. എന്നാൽ ഹമാസിന്റെ പ്രതികരണം പ്രതീക്ഷ നൽകുന്നതാണെന്നും ഇസ്രയേലിന് നിർദേശങ്ങൾ കൈമാറിയതായും പ്രാധാനമന്ത്രി പറഞ്ഞു. 

യുദ്ധത്തിനെതിരെയും സാഹചര്യങ്ങൾ കൂടുതൽ വഷളാക്കുന്ന ഏതൊരു നടപടിക്കെതിരെയും ഉറച്ച അന്താരാഷ്ട്ര നിലപാട് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗസയിൽ ഉടനടി വെടിനിർത്തൽ കരാറിൽ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം ആഹ്വാനം ചെയ്യുകയും ചെയ്തു.

അതേസമയം, ഹമാസിന്റെ നിർദേശങ്ങളെക്കുറിച്ച് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്യുമെന്ന് ആന്റണി ബ്ലിങ്കനും പറഞ്ഞു. 

വെടിനിർത്തൽ കരാറിനായി നിരന്തരം പ്രയത്നിക്കുമെന്നനും ബന്ദികളെ മോചിപ്പിക്കുന്നതിനും കൂടുതൽ ദുരിതാശ്വാസ സഹായം ഗസയിൽ എത്തിക്കുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നതെന്നും ബ്ലിങ്കൻ പറഞ്ഞു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News