Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കാൻ പദ്ധതി

December 30, 2023

news_malayalam_customs_updates_in_qatar

December 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിന്റെ ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കാനുള്ള പദ്ധതി നടപ്പാക്കാൻ തീരുമാനം. എല്ലാതരം ഇറക്കുമതി- കയറ്റുമതിക്കുമുള്ള കസ്റ്റംസ് നടപടികൾ നിർദേശിക്കുന്നതിനുള്ള ജോലികളാണ് പുരോഗമിക്കുന്നതെന്ന് പോളിസീസ് ആൻഡ് കസ്റ്റംസ് പ്രൊസീജിയർ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ ഖുവാരി പറഞ്ഞു. 

ചരക്കുകൾക്കുള്ള പ്രീ-ക്ലിയറൻസ് പ്രോഗ്രാമുകൾ നടപ്പാക്കാനുള്ള മാർഗനിർദേശങ്ങളും നടപടികളും നിർദേശിക്കൽ, കസ്റ്റംസ് നിയമ വ്യവസ്ഥകൾക്ക് അനുസരിച്ച് ചരക്കുകൾ പൊതു ലേലം ചെയ്യുന്നതിനുള്ള നിയന്ത്രണങ്ങളും നടപടിക്രമങ്ങളും നിർദേശിക്കൽ എന്നിവയാണ് പുരോഗമിക്കുന്നത്. നദീബ് സംവിധാനത്തിലെ കസ്റ്റംസ് വാല്യൂ പ്രോഗ്രാമിന്റെ വികസന ജോലികളും നടക്കുകയാണെന്നും അൽ ഖുവാരി വ്യക്തമാക്കി. രാജ്യത്ത് നിരോധിച്ചിട്ടുള്ള ഇറക്കുമതി-കയറ്റുമതി സാധനങ്ങളുടെ പട്ടികയും നവീകരിക്കുന്നുണ്ട്. കസ്റ്റംസ് ക്ലിയറൻസ് ഓഫീസുകൾ, ബ്രോക്കർമാർ, കസ്റ്റംസ് ഏജന്റുമാർ എന്നിവരുടെ ലൈസൻസുകൾ നൽകൽ, കസ്റ്റംസ് ക്ലിയറൻസ് പ്രൊഫഷനുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും പ്രയോഗിക്കൽ, തുടങ്ങിയവയും പദ്ധതിയിലുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News