Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
റമദാനില്‍ ഫോട്ടോഗ്രഫി മത്സരം പ്രഖ്യാപിച്ച് കത്താറ; വിജയികള്‍ക്ക് 12000 റിയാല്‍ സമ്മാനം

March 13, 2024

news_malayalam_photography_competition_in_katara

March 13, 2024

അഞ്ജലി ബാബു

ദോഹ: കത്താറ കള്‍ച്ചറല്‍ വില്ലേജ് റമദാന്‍ പരിപാടികളുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 24 വരെ ചിത്രങ്ങള്‍ അയക്കാന്‍ അവസരമുണ്ടെന്ന് കത്താറ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. എല്ലാ പൗരന്‍മാര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയും. മാര്‍ച്ച് 11നും 24നും ഇടയില്‍ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ പകര്‍ത്തിയ റമദാനുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് മത്സരത്തിന് അയക്കേണ്ടത്. പ്രൊഫഷണല്‍ ക്യാമറകള്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്കാണ് സമ്മാനം.  

ഒന്നാം സ്ഥാനം നേടുന്നയാള്‍ക്ക് 12,000 റിയാല്‍ സമ്മാനമായി ലഭിക്കും. രണ്ടാം സ്ഥാനത്തിന് 8,000 റിയാല്‍, മൂന്നാം സ്ഥാനക്കാര്‍ക്ക് 6000 റിയാല്‍ എന്നിങ്ങനെയാണ് സമ്മാനത്തുക. താല്‍പര്യമുള്ളവര്‍ വീ ട്രാന്‍സ്ഫറിലൂടെ education@katara.net എന്ന ഇ-മെയിലൂടെ ചിത്രങ്ങള്‍ അയക്കണം. 

നിര്‍ദേശങ്ങള്‍: 

1) ഒരാള്‍ക്ക് ആറ് ചിത്രങ്ങള്‍ വരെ സമര്‍പ്പിക്കാം. 
2) ചിത്രങ്ങള്‍ ഏതെങ്കിലും വ്യക്തികളുടേയോ, സ്ഥാപനങ്ങളുടേയോ അവകാശങ്ങള്‍ ലംഘിക്കുന്നതാവരുത്. 
3) ചിത്രങ്ങളില്‍ എഡിറ്റിംഗ് പാടില്ല
4)  ചിത്രങ്ങളില്‍ ആരുടേയെങ്കിലും ഒപ്പോ, ലോഗോയോ പാടില്ല
5) നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന ചിത്രങ്ങള്‍ അയോഗ്യമാക്കും.
6) മത്സരവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജൂറിയുടെ തീരുമാനം അന്തിമമാണ്.
7) അപേക്ഷകര്‍ ഫോട്ടോയ്‌ക്കൊപ്പം തിരിച്ചറിയല്‍ കാര്‍ഡിന്റെ കോപ്പി, മൊബൈല്‍ നമ്പര്‍ എന്നിവ ചേര്‍ക്കണം
8) ഫോട്ടോഗ്രഫി പെര്‍മിറ്റിനായി മത്സരത്തില്‍ രജിസ്റ്റര്‍ ചെയ്യണം. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News