Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികളെ ഫലസ്തീൻ ആരോഗ്യ മന്ത്രി സന്ദര്‍ശിച്ചു

February 26, 2024

news_malayalam_officials_visiting_qatar

February 26, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ചികിത്സയില്‍ കഴിയുന്ന ഫലസ്തീനികളെ ഫലസ്തീൻ ആരോഗ്യ മന്ത്രി ഡോ. മൈ അൽ കൈല ഇന്നലെ (ഞായറാഴ്ച) സന്ദര്‍ശിച്ചു. 

സിദ്ര മെഡിസിനിൽ ചികിത്സയിലുള്ള ഫലസ്തീനികളുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചും അവരുടെ പരിക്കുകളുടെ സ്വഭാവത്തെക്കുറിച്ചും സന്ദര്‍ശനത്തിന് ശേഷം മന്ത്രി വിശദീകരിച്ചു. ചികിത്സാ പദ്ധതികളെക്കുറിച്ചും, താമസിക്കുന്ന സാഹചര്യങ്ങളെക്കുറിച്ചും, ഖത്തര്‍ നല്‍കുന്ന സൗകര്യങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരില്‍ നിന്നും ഡോക്ടര്‍മാരില്‍ നിന്നും വിശദീകരണം ലഭിച്ചതായും മന്ത്രി വ്യക്തമാക്കി. 

ഖത്തറിൽ പരിക്കേറ്റ ഫലസ്തീനികള്‍ക്കായി ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം നൽകുന്നതിനും, മികച്ച മെഡിക്കൽ സ്റ്റാഫുകളും അത്യാധുനിക മെഡിക്കൽ ഉപകരണങ്ങളും ഉൾപ്പെടുന്ന ഏറ്റവും മികച്ച ആശുപത്രികളിൽ പരിക്കേറ്റവരെ സ്വീകരിക്കുന്നതിനും ചികിത്സിക്കുന്നതിനും ഖത്തർ നടത്തുന്ന അതിശക്തമായ ശ്രമങ്ങളെയും ഡോ.മൈ അൽ-കൈല പ്രശംസിച്ചു.

ഖത്തറും ഫലസ്തീനും തമ്മിലുള്ള ഏകോപനത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇസ്രായേൽ ആക്രമണത്തെ തുടർന്ന് തകർന്ന ഫലസ്തീൻ ആരോഗ്യ സംവിധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ഖത്തർ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ-കുവാരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്‌തതായി മൈ അൽ കൈല പറഞ്ഞു. 

ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ അവസാനിപ്പിക്കാൻ അടിയന്തര വെടിനിർത്തലിൻ്റെ ആവശ്യകതയും, അധിനിവേശ സേന കുട്ടികളെ ലക്ഷ്യം വയ്ക്കുന്നത് വംശഹത്യയുടെ യഥാർത്ഥ അർത്ഥം ഉൾക്കൊള്ളുന്നുവെന്നും മൈ അൽ കൈല ക്യുഎൻഎയ്ക്ക് (ഖത്തർ ന്യൂസ് ഏജൻസി) നൽകിയ പ്രസ്താവനയിൽ പറഞ്ഞു.

1,500 ഫലസ്തീനികള്‍ക്ക് ചികിത്സ നല്‍കാനുള്ള ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഉത്തരവിന്റെ ഭാഗമായി ഗസ മുനമ്പില്‍ പരിക്കേറ്റ 16 ബാച്ച് ഫലസ്തീനികളെയാണ് ഇതുവരെ ചികിത്സയ്ക്കായി ഖത്തര്‍ സ്വീകരിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News