Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ദോഹ കടലിൽ ജലോത്സവത്തിൽ മതിമറക്കാം, ഖത്തറിൽ ആദ്യമായി ജെറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നു

September 19, 2023

Malayalam_News_Qatar

September 19, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആദ്യമായി ജെറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നു. ഓൾഡ് ദോഹ പോർട്ടിലാണ് മത്സരം നടക്കുക..വെള്ളി, ശനി (സെപ്റ്റംബർ 29,30) ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 6 മണി വരെ മത്സരങ്ങളുടെ ആദ്യ സെഷൻ നടക്കുമെന്ന്   ഓൾഡ് ദോഹ തുറമുഖം അധികൃതർ അറിയിച്ചു. വിജയിക്കുള്ള അവാർഡ് ദാന ചടങ്ങ് ശനിയാഴ്ച (സെപ്റ്റംബർ 30) നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

സെപ്റ്റംബർ 20,21 (ബുധൻ, വ്യാഴം) തിയ്യതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് രജിസ്‌ട്രേഷൻ സമയം. സെപ്റ്റംബർ 21ന് രജിസ്‌ട്രേഷൻ അവസാനിക്കും.

ജനറൽ ഡയറക്ടറേറ്റ് ഓഫ് കോസ്റ്റ് ആൻഡ് ബോർഡർ സെക്യൂരിറ്റിയുമായി ചേർന്ന് ഉയർന്ന സുരക്ഷാ നടപടികൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ഹെൽമെറ്റും ആവശ്യമായ എല്ലാ സുരക്ഷാ ഉപകരണങ്ങളും ധരിക്കേണ്ടത് നിർബന്ധമാണ്. ദോഹ പോർട്ടിൽ ഭാവിയിൽ നടക്കാൻ പോകുന്ന നിരവധി പരിപാടികളുടെ ഭാഗമായാണ് ജെറ്റ് സ്കീ ജമ്പ് മത്സരം സംഘടിപ്പിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News