Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇളവില്ല,ഖത്തറിൽ റഡാർ രേഖപ്പെടുത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് ഡിസ്‌കൗണ്ട് ലഭിക്കില്ല

September 04, 2023

Gulf_Malayalam_News

September 04, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഡ്രൈവിങ്ങിനിടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ റഡാർ മോണിറ്ററുകൾ കഴിഞ്ഞ ദിവസം മുതൽ പ്രവർത്തിച്ച് തുടങ്ങിയിരിക്കുകയാണ്. ഇത്തരം ലംഘനങ്ങൾക്ക് കിഴിവുകളൊന്നും ലഭിക്കില്ലെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 

സീറ്റ് ബെൽറ്റ് ഉപയോഗിക്കാതിരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കുക, അമിതവേഗത എന്നിങ്ങനെ മൂന്ന് നിയമലംഘനങ്ങൾ ഒരേസമയം കണ്ടെത്താൻ പുതിയ റഡാർ സംവിധാനങ്ങൾക്ക് കഴിയുമെന്ന് ഖത്തർ റേഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ ക്യാപ്റ്റൻ അൽ-കുവാരി പറഞ്ഞു. സീറ്റ്ബെൽറ്റിനുള്ള പിഴ [500 റിയാൽ] 30 ദിവസത്തിനുള്ളിൽ അടക്കുകയാണെങ്കിൽ ചെറിയ കിഴിവിന് അർഹതയുണ്ട്. എന്നാൽ, മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് [500 റിയാൽ] കിഴിവ് ലഭിക്കുന്നതല്ലെന്നും അദ്ദേഹം അഭിമുഖത്തിൽ വ്യക്തമാക്കി. 

സീറ്റ് ബെൽറ്റ് ധരിക്കുന്നതും മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുന്നതും ട്രാഫിക് അപകടങ്ങൾ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും, ട്രാഫിക് അപകടങ്ങളിൽ 50 മുതൽ 60 ശതമാനം വരെ ഈ രണ്ട് ലംഘനങ്ങൾ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News