Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഫോണുകളുടെ നിയന്ത്രണം എങ്ങനെ?ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിലെ നിയമലംഘനം മൊബൈൽ ഫോൺ കയ്യിലെടുത്ത് ഉപയോഗിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന്  ജനറൽ ട്രാഫിക് വിഭാഗം  റഡാർ ആൻഡ് സ്കെയിൽസ് വിഭാഗം മേധാവി മേജർ ഹമദ് അലി അൽ മുഹന്നദി.

വാഹനത്തിന്റെ ഡിസ്പ്ളേ സ്‌ക്രീനിൽ എന്തെങ്കിലും ദൃശ്യങ്ങൾ  കണ്ടുകൊണ്ട് വാഹനമോടിക്കുന്നതും നിയമലംഘനമായി പരിഗണിക്കും.അതേസമയം,കാറിന്റെ ഡാഷ് ബോഡിലോ മറ്റോ സ്ഥാപിച്ചിരിക്കുന്ന മൊബൈൽ ഫോൺ ഹെഡ് ഫോൺ വഴിയോ ലൗഡ് സ്പീക്കറിലോ ഉപയോഗിക്കുന്നത് നിയമലംഘനമായി കണക്കാക്കില്ല.എന്നാൽ മൊബൈൽ  സ്ക്രീനിൽ നിരന്തരം  സ്പർശിച്ചു കൊണ്ടിരിക്കുന്നതും വാട്സ്ആപ് ചാറ്റുകൾ ചെയ്യുന്നതും വായിക്കുന്നതും ദൃശ്യങ്ങൾ കാണുന്നതും നിയമലംഘനത്തിന്റെ പരിധിയിൽ വരും. 

ഈ മാസം 27 ന് ആരംഭിച്ച റഡാർ നിരീക്ഷണം വഴി നിയമലംഘനങ്ങൾ കണ്ടെത്തിയ ഡ്രൈവർമാർക്ക് ആദ്യ ദിവസം മുതൽ തന്നെ മെട്രാഷ് റ്റു വഴി സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.സെപ്തംബർ 2 വരെ മുന്നറിയിപ്പെന്ന നിലയിൽ പിഴയില്ലാത്ത സന്ദേശങ്ങളാണ് ലഭിക്കുന്നതെങ്കിലും സെപ്തംബർ 3 മുതൽ പിഴ ഈടാക്കി തുടങ്ങും.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക,സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങൾക്ക് 500 റിയാലായിരിക്കും പിഴ ഈടാക്കുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9

 


Latest Related News