Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തറിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കം,എംബസിക്ക് ഇന്ന് അവധി

August 15, 2023

August 15, 2023

ന്യൂസ്‌റൂം ബ്യുറോ  

ദോഹ : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യൻ എംബസിക്ക് ഇന്ന് അവധി.ഇന്ത്യൻ എംബസി സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം,ഇന്ത്യൻ കൾചറൽ സെന്ററിൽ(ഐസിസി)യിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി.രാവിലെ അംബാസിഡർ വിപുൽ പതാക ഉയർത്തി ആഘോഷ പരിപാടികൾ ഉൽഘാടനം ചെയ്തു.എംബസിക്ക് കീഴിലെ വിവിധ അപെക്സ് ബോഡി നേതാക്കളും ഇന്ത്യൻ സമൂഹത്തിൽ നിന്നുള്ള പ്രമുഖരും എംബസി ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.

തുടർന്ന് ദേശഭക്തി ഉണർത്തുന്ന വിവിധ കലാപരിപാടികൾ അരങ്ങേറി.

രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതോടെ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തുടക്കമായി. രണ്ട് സൈനിക ഹെലികോപ്റ്ററുകള്‍ ചെങ്കോട്ടക്ക് മുകളില്‍ പുഷ്പവൃഷ്ടി നടത്തി. രാജ് ഘട്ടില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. കേന്ദ്ര മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും ചടങ്ങില്‍ പങ്കുടുക്കുന്നുണ്ട്.

പതാക ഉയര്‍ത്തിയതിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയാണ്. രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് ആദരമര്‍പ്പിക്കുന്നതായും അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ജനക്കൂട്ടമാണ് ഇത്തവണ തലസ്ഥാനത്തെത്തിയിട്ടുള്ളത്. 2021 മാര്‍ച്ചില്‍ ആരംഭിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ സമാപനം കൂടിയാണ് ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം. ഇതിനായി വിവിധ മേഖലകളില്‍ നിന്നായി 1,800 പേരെയാണ് പ്രത്യേക അതിഥികളായി ഡല്‍ഹിയിലേക്ക് ക്ഷണിച്ചിട്ടുള്ളത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക-  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News