Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഇ-സ്കൂട്ടർ ഉപയോക്താക്കൾക്കായി സുരക്ഷാ മാർഗനിർദ്ദേശങ്ങളുമായി ഖത്തർ ഗതാഗത മന്ത്രാലയം

July 31, 2023

July 31, 2023

ന്യൂസ് ബ്യൂറോ 

ദോഹ: ഇ-സ്കൂട്ടറുകളുടെ ഉപയോഗം വർധിച്ച സാഹചര്യത്തിൽ ഗതാഗത മന്ത്രാലയം (എം.ഓ.ടി) ഉപയോക്താക്കൾക്കായി സുരക്ഷാ മാർഗ്ഗനിർദേശങ്ങൾ പുറത്തുവിട്ടു. 

“റൈഡ് ചെയ്യുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്. നിങ്ങളുടെ ഇ-സ്കൂട്ടർ മറ്റൊരു റൈഡറുമായി പങ്കിടരുത്. സവാരി ചെയ്യുമ്പോൾ തിന്നുകയോ കുടിക്കുകയോ ചെയ്യരുത്. റോഡിൽ നിങ്ങൾക്കും മറ്റുള്ളവർക്കുമിടയിൽ സുരക്ഷിതമായ അകലം പാലിക്കണം,” തുടങ്ങിയവയാണ് പുതിയ മാർഗനിർദേശങ്ങൾ. 

സവാരി ചെയ്യുമ്പോൾ ഭാരമുള്ള സാധനങ്ങൾ കൊണ്ടുപോകരുതെന്നും,  വശങ്ങളിലേക്ക് തിരിയുമ്പോൾ കൈ കൊണ്ട് സിഗ്നലുകൾ കാണിക്കണമെന്നും നിർദേശങ്ങളിൽ പറയുന്നു. ഇ-സ്കൂട്ടറിനായി അനുവദിച്ച സ്ഥലങ്ങളിലൂടെയും പാതകളിലൂടെയും മാത്രമായിരിക്കണം യാത്ര ചെയ്യേണ്ടത് . 

കൂടാതെ,  സുരക്ഷാ ഉപകരണങ്ങളെല്ലാം നിർബന്ധമായി ധരിക്കുകയും വേണം.  ഓരോ യാത്രയുടെയും തുടക്കത്തിൽ ബ്രേക്കുകൾ പരിശോധിച്ച് ഉറപ്പ്  വരുത്തുക. ട്രാഫിക് സിഗ്നലുകളും അടയാളങ്ങളും കൃത്യമായി പാലിക്കണം.  

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONmhttps://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News