Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ദോഹ കത്താറയില്‍ പുതിയ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിച്ചു

November 27, 2023

News_Qatar_Malayalam

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ ഇലക്ട്രിക വാഹനങ്ങള്‍ക്കായി പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നു. ജനറല്‍ ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ കോര്‍പ്പറേഷനുമായി (കഹ്‌റാമ) സഹകരിച്ചാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ ആരംഭിക്കുന്നത്. 180 കിലോ വാട്ടില്‍ ഖത്തറിലെ ഏറ്റവും വേഗതയേറിയ ചാര്‍ജിംഗ് പോയിന്റുകളിലൊന്നാണ് കത്താറയില്‍ ആരംഭിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയും.

രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളില്‍ അതിവേഗ ചാര്‍ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സംയുക്ത സംരഭത്തിന്റെ ഭാഗമായാണ് പുതിയ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതെന്ന് കത്താറ എക്‌സില്‍ കുറിച്ചു. 

2022ലെ ഫിഫ ലോകകപ്പിനോടനുബന്ധിച്ച് 100 ഇലക്ട്രിക് ചാര്‍ജിംഗ് സ്‌റ്റേഷനുകളാണ് കഹ്‌റാമ സ്ഥാപിച്ചത്. 2025-ഓടെ 600 മുതല്‍ 1000 അതിവേഗ ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കാനാണ് കഹ്‌റാമ ലക്ഷ്യമിടുന്നത്. വാണിജ്യ വ്യവസായ മന്ത്രാലയം, ഗതാഗത മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News