Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറി​ൽ ആ​ദ്യ ദേശീയ ഇ-കാർഡ് ‘ഹിമ്യാൻ’ പുറത്തിറക്കി

March 31, 2024

news_malayalam_qcb_updates

March 31, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ആദ്യത്തെ ദേശീയ ഇ-കാർഡ് 'ഹിമ്യാൻ' പുറത്തിറക്കിയതായി ഖത്തർ സെൻട്രൽ ബാങ്ക് (ക്യു.സി.ബി) അറിയിച്ചു. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെൻ്റ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൻ്റെ ഭാ​ഗമായാണ് പുതിയ സംരംഭം.

ദേശീയ നെറ്റ്‌വർക്കായ എൻഎപിഎസ് (NAPS) വഴി നടത്തുന്ന എല്ലാ ഇടപാടുകളും കോൺടാക്റ്റ്‌ലെസ് ഇടപാടുകളായി നടത്താൻ കാർഡ് ഉപകരിക്കും. കുറഞ്ഞ ഇടപാട് ചിലവുകളോടെ പ്രാദേശിക ബാങ്കുകളിലെ സ്വകാര്യ അക്കൗണ്ടുകളുമായി കാർഡ് ലിങ്ക് ചെയ്യാൻ സാധിക്കും. സ്‌മാർട്ട് ചിപ്പ് സാങ്കേതികവിദ്യയും പിൻകോഡുകളും ഉപയോ​ഗിക്കുന്നത് മൂലം ഹിമ്യാൻ ഉപഭോക്താക്കളുടെ ഡാറ്റയും സാമ്പത്തിക വിവരങ്ങളും സംരക്ഷിക്കുന്നത് ഉറപ്പുവരുത്താൻ സാധിക്കുമെന്നും ക്യുസിബി വ്യക്തമാക്കി. 

ഹിമ്യാൻ ഉപയോ​ഗിച്ച് പ്രാദേശിക ബാങ്ക് ഉപഭോക്താക്കൾക്ക് രാജ്യത്തെ എല്ലാ എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കാം. കൂടാതെ എടിഎമ്മുകൾ വഴി പണം നിക്ഷേപിക്കാനും സാധിക്കും. QPAY യുടെ പേയ്‌മെൻ്റ് പോർട്ടൽ വഴി രാജ്യത്തുടനീളമുള്ള എല്ലാ വിൽപ്പന കേന്ദ്രങ്ങളിലും കൂടാതെ പ്രാദേശിക ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലൂടെ ഇരുപത്തിനാല് മണിക്കൂറും തടസ്സമില്ലാതെ പണമിടപാടുകൾ നടത്താനും സാധിക്കും.

ഉപഭോക്താക്കൾക്ക് ബാങ്കിൻ്റെ കാർഡ് ഇഷ്യൂ ചെയ്യുന്ന ചാനലുകൾ വഴി നേരിട്ട് ഹിമ്യാന് അപേക്ഷിക്കാം. പ്രാദേശിക ബാങ്ക് ഉപഭോക്താക്കൾക്ക് കാർഡ് സൗജന്യമായി ലഭിക്കും. ക്യുഎൻബി, ദോഹ ബാങ്ക്, മസ്‌റഫ് അൽ റയാൻ, ഖത്തർ ഇസ്ലാമിക് ബാങ്ക്, ദുഖാൻ ബാങ്ക്, ഖത്തർ ഇൻ്റർനാഷണൽ ഇസ്ലാമിക് ബാങ്ക്, കൊമേഴ്‌സ്യൽ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നെല്ലാം ദേശീയ ഇ-കാർഡായ ഹിമ്യാൻ ലഭ്യമാകും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News