Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തർ ദേശീയ ദിനാഘോഷത്തിന്റെ നിറവിൽ,ആഘോഷ പരിപാടികൾ എവിടെയൊക്കെ എന്നറിയാം

December 17, 2023

 Gulf_Malayalam_News

December 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : നാളെ ദേശീയ ദിനം ആഘോഷിക്കുന്ന ഖത്തറിൽ വർണാഭമായ ആഘോഷ പരിപാടികൾക്ക് തുടക്കമായി. ദേശീയദിനത്തോടനുബന്ധിച്ച് രാജ്യമെങ്ങും വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

1) ദർബ് അൽ സായ്

ഖത്തറിന്റെ സാംസ്കാരിക പൈതൃകം വെളിപ്പെടുത്തുന്ന ആഘോഷ പരിപാടികളുടെ പ്രധാന കേന്ദ്രമാണ് ഉം സലാൽ മുഹമ്മദിലെ ദർബ് അൽ സായ്. പതാക ഉയർത്തൽ, കുട്ടികൾക്കുള്ള വിവിധ വിനോദ പരിപാടികൾ,കുടുംബങ്ങൾക്കുള്ള വിനോദ-വിശ്രമ പരിപാടികൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

സ്ഥലം: ഉം സലാൽ മുഹമ്മദ്
തീയതി: 10 - 18 ഡിസംബർ 2023
സമയം: വൈകുന്നേരം 3 മണി മുതൽ രാത്രി 11 മണി വരെ

2) ഡ്രോണുകളുടെ ലൈറ്റ് ഷോ

സ്ഥലം: കൾച്ചറൽ സോൺ, എക്സ്പോ 2023 ദോഹ - അൽ ബിദ്ദ പാർക്ക്
തീയതി: 12 - 20 ഡിസംബർ 2023
സമയം: രാത്രി 7:30 മണി മുതൽ രാത്രി 09:30 മണി വരെ

3) സാംസ്കാരികവും പരമ്പരാഗതവുമായ പരിപാടികൾ

സ്ഥലം: എക്സ്പോ 2023 ദോഹ - അൽ ബിദ്ദ പാർക്ക്
തീയതി: 10 - 18 ഡിസംബർ 2023
സമയം: വൈകുന്നേരം 5 മണി മുതൽ രാത്രി 08:55 മണി വരെ

4) പക്ഷി പറത്തൽ 

ദേശീയ ദിനത്തോടനുബന്ധിച്ച് സമാധാനത്തിന്റെ സന്ദേശമായി പക്ഷികളെ പറത്തുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുനിസിപ്പാലിറ്റി മന്ത്രാലയം പൊതുജനങ്ങൾക്ക് അവസമൊരുക്കിയിട്ടുണ്ട്.

സ്ഥലം: എക്സ്പോ 2023 വേദി, അൽ ബിദ്ദ പാർക്ക്
തീയതി: 17 ഡിസംബർ 2023
സമയം: ഉച്ചക്ക് 2 മണി മുതൽ  വൈകുന്നേരം 5 മണി വരെ

5) ഫലസ്തീൻ ഐക്യദാർഢ്യവുമായി തോർബ മാർക്കറ്റ്
 
ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുന്നതിനുള്ള വിവിധ പരിപാടികൾ നടക്കും. ഫലസ്തീൻ സംസ്കാരവും പ്രതിരോധവും പ്രതിഫലിപ്പിക്കുന്ന പ്രദർശനങ്ങൾ,ഖത്തരി,ഫലസ്തീനിയൻ ഭക്ഷ്യവിഭവങ്ങൾ, വർക്ക്ഷോപ്പുകൾ, ഉൽപ്പന്നങ്ങൾ എന്നിവയ്ക്ക് പുറമെ ഫലസ്തീൻ ജനതയ്ക്കുള്ള  ധനസമാഹരണത്തിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.

സ്ഥലം: മുൽതഖയുടെ പിന്നിൽ (സ്റ്റുഡന്റ് സെന്റർ), ഖത്തർ ഫൗണ്ടേഷൻ
തീയതി: 18 ഡിസംബർ 2023
സമയം: രാവിലെ 8 മണി മുതൽ രാത്രി 9 മണി വരെ

കൂടുതൽ വിവരങ്ങൾക്ക് +974 3067 2516 എന്ന നമ്പറിൽ ബന്ധപ്പെടാം.  

6) സിക്കത്ത് വാദി മുശൈരിബ് 

ഖത്തർ ദേശീയ ദിനം ആഘോഷങ്ങളുടെ ഭാഗമായി മുശൈരിബ്  സിക്കത്ത് വാദിയിൽ വിവിധ പരിപാടികളും ഔട്ട്ഡോർ മാർക്കറ്റും സന്ദർശിക്കാം .

സ്ഥലം: സിക്കത്ത് വാദി, മുഷരിബ് ഡൗൺടൗൺ ദോഹ
തീയതി: 14 - 18 ഡിസംബർ 2023
സമയം: വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ

7) മാൾ ഓഫ് ഖത്തർ

ഫെയ്‌സ് പെയിന്റിംഗ്, പതാകയുടെ ഗിവ്-അവേ, പരമ്പരാഗത മാസ്കോട്ടുകൾ, ഹെന്ന അലങ്കാരം തുടങ്ങി നിരവധി പരിപാടികളിൽ പങ്കെടുക്കാം

സ്ഥലം: സൗത്ത് വെസ്റ്റ് റൊട്ടുണ്ട (ഡെക്കാത്‌ലോണിന് സമീപം), മാൾ ഓഫ് ഖത്തർ
തീയതി: 14 - 23 ഡിസംബർ 2023
സമയം: ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ

8) ഹോട്ട് എയർ ബലൂൺ റൈഡ്

35 കിലോയിൽ കുറവ് ഭാരമുള്ള എല്ലാ കുട്ടികൾക്കും ഇൻഡോർ ഹോട്ട് എയർ ബലൂൺ സവാരി ആസ്വദിക്കാൻ അവസരം. മാൾ ഓഫ് ഖത്തറിൽ നിന്നുള്ള 150 ഖത്തർ റിയാലിന്റെ പർച്ചേസ് കൂപ്പൺ കാണിച്ചാൽ സൗജന്യമായി റൈഡ് ചെയ്യാം 

സ്ഥലം: ലക്ഷുറി കോർട്ട്,  മാൾ ഓഫ് ഖത്തർ
തീയതി: 14 - 23 ഡിസംബർ 2023
സമയം:  ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ

9) കത്താറ കൾച്ചറൽ വില്ലേജ്

ആർട്ട് എക്സിബിഷനുകൾ, ക്ലാസിക് കാറുകളുടെ പ്രദർശനം, സാംസ്കാരിക വിപണി, ബലൂൺ ഇവന്റ് തുടങ്ങിയ നിരവധി പരിപാടികളും പ്രവർത്തനങ്ങളും ആസ്വദിക്കാം

സ്ഥലം: കത്താറ കൾച്ചറൽ വില്ലേജ്  
തീയതി: 15 - 18 ഡിസംബർ 2023
സമയം: വൈകുന്നേരം 3 മണി മുതൽ രാത്രി 10 മണി വരെ

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News