Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ആദ്യകാല പ്രവാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന എം.വി മുഹമ്മദ് സലിം മൗലവി അന്തരിച്ചു

August 23, 2023

August 23, 2023

അൻവർ പാലേരി

കോഴിക്കോട്:ഖത്തറിലെ ആദ്യകാല പ്രവാസിയും  പ്രമുഖ പണ്ഡിതനും എഴുത്തുകാരനും വാഗ്മിയുമായ എം.വി മുഹമ്മദ് സലീം മൗലവി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ജമാഅത്തെ ഇസ്ലാമി കേരള മുന്‍ ശൂറ അംഗവും പണ്ഡിത സഭയായ ഇത്തിഹാദുല്‍ ഉലമ കേരളയുടെ മുന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

1941-ല്‍ മലപ്പുറം ജില്ലയിലെ മൊറയൂരിലായിരുന്നു ജനനം.പിതാവ് മണ്ണിശ്ശേരി വീരാൻ കുട്ടി. മാതാവ് ആച്ചുമ്മ.

പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജിലെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960-1965-ൽ ശാന്തപുരം ഇസ്‌ലാമിയാ കോളേജിൽ പഠിച്ച് എഫ്.ഡി,
ബി.എസ്.എസ്.സി ബിരുദങ്ങൾ നേടി. മധുര കാമരാജ് യൂണിവേഴ്‌സിറ്റി, ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനി എന്നിവിടങ്ങളില്‍ ഉപരി പഠനം. സാമൂഹിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം. ഖുര്‍ആന്‍, സാമ്പത്തിക ശാസ്ത്രം എന്നിവയില്‍ സവിശേഷ പഠനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ആലിയ അറബിക് കോളേജ്, ചേന്ദമംഗല്ലൂർഇസ്‌ലാഹിയ കോളേജ്, കുറ്റ്യാടി ഇസ്ലാമിയ കോളേജ്, ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ അധ്യാപകനായിരുന്നു.കുറച്ചു കാലം പ്രബോധനം വാരികയിലും
സേവനമനുഷ്ഠിച്ചിട്ടുണ്ട്.
14 വർഷം ഖത്തറിൽ സൗദി അറേബ്യൻ എംബസിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഖത്തർ മതകാര്യ മന്ത്രാലയത്തിന്റെ(ഔഖാഫ്) അംഗീകാരമുള്ള പ്രഭാഷകനായിരുന്നു.ഖത്തർ റേഡിയോവിലും ടെലിവിഷനിലും നിരവധി തവണ പ്രഭാഷണം നടത്തിയിട്ടുണ്ട്.ഖത്തർ  ഇന്ത്യൻ ഇസ്ലാമിക് അസോസിയേഷൻ സ്ഥാപകാംഗം,
ഒരു തവണ പ്രസിഡൻ്റും അഞ്ച് തവണ വൈസ് പ്രസിഡൻറും, ശരീഅ മർക്കസ് കൗൺസിൽ മെമ്പർ, ഖത്തർ ഇൻഫർമേഷൻ മന്ത്രാലയത്തിൽ പത്രമാധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കുന്ന സമിതിയംഗം, ഇത്തിഹാദുൽ ഉലമാ കേരള പ്രസിഡന്റ്
എന്നീ സ്ഥാനങ്ങൾ വഹിച്ചു.

അന്താരാഷ്ട്ര മുസ്ലിം പണ്ഡിത സംഘടന അംഗം, പെരുമ്പിലാവ് അൻസാരി ചാരിറ്റബ്ൾ ട്റസ്റ്റ് വൈസ് ചെയർമാൻ, ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ അലുംനി അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം, മൊറയൂർ ഗുഡ് വിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ, ഗുഡ് വിൽ ഗ്ലോബൽ എക്സലൻസ് സെന്റർ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
കൃതികൾ: ജമാഅത്തെ ഇസ്‌ലാമി: സംശയങ്ങളും മറുപടിയും, ജിന്നും ജിന്നുബാധയും (സ്വതന്ത്ര കൃതികള്‍), മഹ്ദി എന്ന മിഥ്യ, ഏകദൈവ വിശ്വാസം (വിവർത്തനം). അല്‍മുജ്തമഅ് വാരിക ഉൾപ്പെടെയുളള നിരവധി ആനുകാലികങ്ങളിൽ
അറബിയിലും മലയാളത്തിലും സ്ഥിരമായി എഴുതിയിരുന്നു.. തഫ്ഹീമുല്‍ ഖുര്‍ആൻ വിവര്‍ത്തനത്തില്‍ പങ്കാളിയായിട്ടുണ്ട്.
സൗദി അറേബ്യ, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, യു.എ.ഇ, സിറിയ, തുർക്കി, സിങ്കപ്പൂര്‍, സൈപ്രസ്, മലേഷ്യ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഭാര്യമാർ: സഫിയ, ആഇശ ബീവി. മക്കൾ: സുമയ്യ, മുന, അസ്മ, സാജിദ, യാസ്മിൻ, സുഹൈല, ബനാൻ, ഉസാമ, അനസ്, യാസിർ, അർവ.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/BrKVB5Ii85n26onvJMSO7R


Latest Related News