Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഈദുൽ ഫിത്വർ: ഖത്തറിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു

April 02, 2024

news_malayalam_mom_updates

April 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഈദുൽ ഫിത്വറിനോടനുബന്ധിച്ച് ഭക്ഷണ ശാലകളിൽ പരിശോധന കാമ്പയിൻ ശക്തമാക്കി. പരിശോധനകൾക്കായി മുനിസിപ്പാലിറ്റി കൺട്രോൾ വിഭാഗത്തിന് കീഴിലെ ഹെൽത്ത് കൺട്രോൾ സെക്ഷനിലെ പത്ത് വർക്ക് ടീമുകളെ സജ്ജമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

ഭക്ഷ്യ സംസ്‌കരണശാലകൾ, ഭക്ഷണ വിതരണ കമ്പനികൾ, ഷോപ്പിംഗ് കോംപ്ലക്‌സുകൾ, പച്ചക്കറികൾ, പഴങ്ങൾ, മധുരപലഹാരങ്ങൾ, പരിപ്പ് എന്നിവ വിൽക്കുന്ന സ്‌റ്റോറുകൾ എന്നിവിടങ്ങളിൽ പരിശോധനയും ബോധവൽക്കരണവും നടത്തും. മുനിസിപ്പൽ ഇൻസ്പെക്ടർമാർ രാവിലെയും വൈകുന്നേരവും ഔട്ട്‌ലെറ്റുകൾ സന്ദർശിക്കും. വിവിധ ഇവൻ്റുകൾ, പ്രദർശനങ്ങൾ, ഗാർഡനുകൾ, പൊതു പാർക്കുകൾ എന്നിവയിലെ ഭക്ഷണ പാനീയ കിയോസ്‌കുകളും പരിശോധിക്കും. 

പൊതുജനങ്ങളെ ആകർഷിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായ സൂഖ് വാഖിഫ്, ദോഹ പോർട്ട്, കോർണിഷ്, മുഷരിബ്, കത്താറ കൾച്ചറൽ വില്ലേജ്, പേൾ ഖത്തർ, വാണിജ്യ സമുച്ചയങ്ങൾ എന്നിവിടങ്ങളിലും പരിശോധനയുണ്ടാകും. ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ സെൻട്രൽ ലബോറട്ടറിയിൽ പരിശോധിച്ച് അവ ഉപഭോഗത്തിന് അനുയോജ്യമാണെന്ന് ഉറപ്പാക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News