Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ മാലിന്യങ്ങളുടെ കണ്ടെയ്‌നറുകളിലും വാഹനങ്ങളിലും ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചു

January 03, 2024

news_malayalam_municipality_updates_in_qatar

January 03, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മാലിന്യ ശേഖരണവും സംസ്‌കരണ സംവിധാനവും മെച്ചപ്പെടുത്തുന്നതിന് 7,000 കണ്ടെയ്‌നറുകളിലും 1,000 വാഹനങ്ങളിലും ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിച്ചതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു.

കണ്ടെയ്‌നറുകൾ, ക്ലീനിംഗ് വാഹനങ്ങൾ, മെഷീനുകൾ, ഉപകരണങ്ങൾ എന്നിവ ട്രാക്ക് ചെയ്യുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും പദ്ധതിയുടെ 90 ശതമാനത്തോളം പൂർത്തിയായിട്ടുണ്ടെന്നും മുനിസിപ്പാലിറ്റി മന്ത്രാലയത്തിലെ പ്രോജക്ട് ആൻഡ് ഡെവലപ്‌മെന്റ് വകുപ്പ് ഡയറക്ടർ സുലൈമാൻ അൽ അബ്ദുല്ല പറഞ്ഞു.

മാലിന്യത്തിന്റെ അളവ്, മാലിന്യത്തിന്റെ അവസാന ശേഖരണം എന്നിവ സംബന്ധിച്ച വിവരങ്ങൾ മാലിന്യ കണ്ടെയ്നറുകളിലെ സെൻസറുകൾ ഉപയോഗിച്ച് ഡാറ്റാ മാനേജ്‌മെന്റ് സിസ്റ്റത്തിലേക്ക് അയക്കും. മുനിസിപ്പാലിറ്റി മന്ത്രിയുടെ നേതൃത്വത്തിൽ ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ ആൻഡ് ഇൻസ്റ്റിറ്റ്യൂഷണൽ എക്‌സലൻസ് കമ്മിറ്റി രൂപീകരിച്ച് ഡിജിറ്റൽ പരിവർത്തനത്തിന് വലിയ പ്രാധാന്യമാണ് മന്ത്രാലയം നൽകുന്നതെന്ന് അൽ അബ്ദുല്ല പറഞ്ഞു. പൊതുജനങ്ങൾക്കും എല്ലാ മേഖലകളിലെയും ഗുണഭോക്താക്കൾക്കും ക്രിയാത്മകമായ സ്‌മാർട്ട് സെൽഫ് സർവീസുകൾ നൽകുന്നതിനായി ഡിജിറ്റൽ പരിവർത്തനത്തിലൂടെ 400ഓളം സേവനങ്ങൾ വികസിപ്പിക്കുക എന്നതാണ് മന്ത്രാലയത്തിന്റെ മറ്റൊരു പ്രധാന പദ്ധതി. 400 സർവീസുകളിൽ 65 എണ്ണം പൂർത്തിയായിട്ടുണ്ടെന്നും, ബാക്കിയുള്ള സർവീസുകൾ 2024-ൽ പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഖത്തറിൽ പുനരുപയോഗിക്കാവുന്ന വസ്തുക്കളും ജൈവ മാലിന്യങ്ങളും വേർതിരിക്കുന്ന കണ്ടെയ്‌നറുകളും മുനിസിപ്പാലിറ്റി മന്ത്രാലയം വിതരണം ചെയ്തിരുന്നു. ചാര നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഗ്ലാസ്, പ്ലാസ്റ്റിക്, പേപ്പറുകൾ, മെറ്റലുകൾ തുടങ്ങിയ പുനരുപയോഗം ചെയ്യാവുന്ന വസ്തുക്കളും, നീല നിറത്തിലുള്ള കണ്ടെയ്നറുകളിൽ ഭക്ഷ്യ മാലിന്യങ്ങളും ശുചീകരണ സാമഗ്രികളും എന്നിങ്ങനെയാണ് വേർതിരിക്കേണ്ടത്. ഖത്തർ നാഷണൽ വിഷൻ 2030യുടെ ഭാഗമായാണ്  പദ്ധതി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News