Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച 'ദ മദർ ഓഫ് ഓൾ ലൈസ്' മൊറോക്കൻ സിനിമ ഓസ്കാർ നോമിനേഷനിൽ 

January 04, 2024

news_malayalam_dfi_updates

January 04, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (ഡിഎഫ്‌ഐ) നിർമ്മിച്ച 'ദ മദർ ഓഫ് ഓൾ ലൈസ്' മൊറോക്കൻ അറബിക് ഡോക്യുമെന്ററി സിനിമ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ 96-ാമത് ഓസ്‌കാർ അവാർഡിനുള്ള ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി. ഔദ്യോഗിക സോഷ്യൽ മീഡിയയിലൂടെ ഡി.എഫ്.ഐ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. #SupportArabCinema എന്ന ഹാഷ്‌ടാഗോടെ സിനിമയുടെ മുഴുവൻ ക്രൂവിനും ഡി.എഫ്.ഐ എക്‌സിലൂടെ അഭിനന്ദനങ്ങൾ അറിയിച്ചു.

അസ്മേ എൽ മൗദിറാണ് സിനിമയുടെ സംവിധാനവും, രചനയും, നിർമ്മാണവും, എഡിറ്റിങ്ങും നിർവഹിച്ചത്. 88 രാജ്യങ്ങളിൽ നിന്നുമുള്ള സിനിമകളാണ് ഇന്റർനാഷണൽ ഫീച്ചർ ഫിലിം നോമിനേഷനിൽ ഉണ്ടായിരുന്നത്. ഫീച്ചർ ഫിലിം വിഭാഗത്തിൽ സിനിമയുടെ ആഗോള വൈവിധ്യത്തെയും സമ്പന്നതയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. അൺ സെർട്ടെയ്ൻ റിഗാർഡ് - ബെസ്റ്റ് ഡയറക്ടർ, കാൻ ഫിലിം ഫെസ്റ്റിവലിലെ ഗോൾഡൻ ഐ തുടങ്ങിയ ഒമ്പത് അവാർഡുകൾ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ദ മദർ ഓഫ് ഓൾ ലൈസ് പ്രശംസ നേടിയിട്ടുണ്ട്.

ഡോക്യൂമെന്ററിയിൽ കാസബ്ലാങ്കയിലെ മാതാപിതാക്കളെ വീട് മാറാൻ സഹായിക്കുന്ന പെൺകുട്ടി മുറ്റത്ത് കിടന്ന ഫോട്ടോ കണ്ടെത്തുന്നു. ഫോട്ടോയിൽ ഒരു ചെറിയ പെൺകുട്ടി നാണത്തോടെ പുഞ്ചിരിക്കുന്നു. എന്നാൽ ഫോട്ടോയിലുള്ളത് താനല്ലെന്ന് അവൾ മനസിലാക്കി. ആ പെൺകുട്ടിയാരാണ് എന്ന അവളുടെ ചോദ്യത്തിനുള്ള ഉത്തരമാണ് ഡോക്യൂമെന്ററിയിൽ ദൃശ്യവൽകരിക്കുന്നത്. 

അതേസമയം, അർമേനിയയിൽ നിന്നുള്ള 'അമേരികാറ്റ്സി', ഭൂട്ടാനിൽ നിന്നുള്ള 'ദി മോങ്ക് ആൻഡ് ദി ഗൺ', ഡെൻമാർക്കിൽ നിന്നുള്ള 'പ്രോമിസ്ഡ്‌ ലാൻഡ്', ഫിൻലൻഡിൽ നിന്നുള്ള 'ഫോളേൻ ലീവ്സ്', ഫ്രാൻസിൽ നിന്നുള്ള 'ടേസ്റ്റ് ഓഫ് തിംഗ്സ്', ജർമ്മനിയിൽ നിന്നുള്ള 'ടീച്ചേഴ്‌സ് ലോഞ്ച്', ഐസ്‌ലൻഡിൽ നിന്നുള്ള 'ഗോഡ്‌ലാൻഡ്', ഇറ്റലിയിൽ നിന്നുള്ള 'ലോ ക്യാപിറ്റാനോ', ജപ്പാനിൽ നിന്നുള്ള 'പെർഫെക്‌റ്റ് ഡേയ്‌സ്', മെക്‌സിക്കോയിൽ നിന്നുള്ള 'ടോട്ടെം', സ്‌പെയിനിൽ നിന്നുള്ള 'സൊസൈറ്റി ഓഫ് സ്‌നോ', ടുണീഷ്യയിൽ നിന്നുള്ള 'ഫോർ ഡോട്ടേഴ്‌സ്', യുക്രെയ്നിൽ നിന്നുള്ള '20 ഡേയ്‌സ് ഇൻ മരിയൂപോൾ', യുകെയിൽ നിന്നുള്ള 'ദി സോൺ ഓഫ് ഇന്റെരെസ്റ്റ്' എന്നീ സിനിമകളും ഫീച്ചർ ഫിലിം വിഭാഗത്തിൽ ഓസ്കാർ നോമിനേഷനിലുണ്ട്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News