Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
റമദാൻ: ഖത്തറിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ ഊർജിതമാക്കുന്നു

March 19, 2024

news_malayalam_new_rules_in_qatar

March 19, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ റമദാൻ മാസത്തിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) നടപടികൾ ഊർജിതമാക്കി. വ്യോമയാന, കടൽ, കര മാർഗങ്ങളിലൂടെ ഇറക്കുമതി ചെയ്യുന്ന ഭക്ഷണങ്ങലും, പ്രാദേശിക ഭക്ഷണങ്ങളും അതിൻ്റെ ഔട്ട്‌ലെറ്റുകളും പരിശോധിക്കും. ഭക്ഷണ ഉൽപ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഹൈപ്പർമാർക്കറ്റുകൾ, കിച്ചണുകൾ, മറ്റ് ഭക്ഷണ സ്ഥാപനങ്ങൾ, ഉപഭോക്താക്കൾ ഏറ്റവുമധികം സന്ദർശിക്കുന്ന സ്ഥാപനങ്ങൾ, കശാപ്പ് കേന്ദ്രങ്ങൾ എന്നിവയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 

ഈ വർഷം തുടക്കത്തിൽ, 53,45,34,971 കിലോഗ്രാം ഭക്ഷണമാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതിൽ 40,46,21,442 കിലോഗ്രാം ഭക്ഷണങ്ങൾക്ക് അനുമതി നൽകി. എന്നാൽ 73,22,183 കിലോഗ്രാം ഭക്ഷണങ്ങൾ നിരസിക്കുകയും 10,311 കിലോഗ്രാം ഭക്ഷണങ്ങൾ സാങ്കേതിക ചട്ടങ്ങളുടെയും മാനദണ്ഡങ്ങളുടെയും ആവശ്യകതകൾ ലംഘിച്ചുവെന്ന് തെളിയിക്കപ്പെട്ടതിന് ശേഷം നശിപ്പിക്കുകയും ചെയ്തു.

ഖത്തറിലേക്കുള്ള ഭക്ഷ്യ ചരക്കുകളുടെ എണ്ണം വർധിച്ചതിനാൽ, കര, കടൽ, വ്യോമ തുറമുഖങ്ങളിൽ ഫുഡ് ഇൻസ്പെക്ടർമാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. തുറമുഖങ്ങളിലെ ആരോഗ്യ യൂണിറ്റുകളും ഷിഫ്റ്റ് സംവിധാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News