Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഖത്തറില്‍ പ്രത്യേക തൊഴില്‍ കരാറുകളുടെ സാക്ഷ്യപ്പെടുത്തലിനായി ഇ-സേവനം ആരംഭിച്ചു

December 11, 2023

 Qatar_Malayalam_News

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ പ്രത്യേക തൊഴില്‍ കരാറുകളുടെ അറ്റസ്റ്റേഷനായി തൊഴില്‍ മന്ത്രാലയം ഇ- സേവനം ആരംഭിച്ചു. തൊഴില്‍ നിയമത്തിനനുസൃതമായി ഇഷ്ടാനുസൃത കരാര്‍ വ്യവസ്ഥകള്‍ സംയോജിപ്പിക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കും. മെഡിക്കല്‍, എഞ്ചിനീയറിംഗ് ഉള്‍പ്പെടെയുള്ള പ്രത്യേക തൊഴിലുകളുടെ സ്വഭാവത്തിന് അനുയോജ്യമായ അധിക കരാര്‍ വ്യവസ്ഥകള്‍ക്കുള്ള സേവനങ്ങള്‍ ഇ- സേവനത്തിലൂടെ ലഭിക്കും. കരാറുകളുടെ സാക്ഷ്യപ്പെടുത്തല്‍ കാര്യക്ഷമമാക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായാണ് തൊഴില്‍ മന്ത്രാലയം പുതിയ സേവനം അവതരിപ്പിച്ചത്. സ്ഥാപനങ്ങള്‍ക്കും കമ്പനികള്‍ക്കുമുള്ള കരാര്‍ സേവനങ്ങള്‍ ലളിതമാക്കുകയാണ് ലക്ഷ്യം. 

കരാറുകളുടെ അറ്റസ്റ്റേഷനായി സ്ഥാപനത്തിന്റെ പ്രതിനിധികള്‍ നാഷണല്‍ ഓതന്റിക്കേഷന്‍ സിസ്റ്റം (NAS) അംഗീകരിച്ച സ്മാര്‍ട്ട് കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കണം. സാക്ഷ്യപ്പെടുത്തലിന് പരിഗണനയിലുള്ള തൊഴിലാളികളുടെ ലൈസന്‍സിന്റെ ഫ്‌ലക്‌സിബിലിറ്റിയും നിര്‍ണായകമാണ്. 

ഡിജിറ്റല്‍ വര്‍ക്ക് കോണ്‍ട്രാക്ട് അറ്റസ്‌റ്റേഷന്‍ സേവനങ്ങളും തൊഴില്‍ മന്ത്രാലയം പരിഷ്‌കരിച്ചിട്ടുണ്ട്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ കരാറുകള്‍ പരിശോധിക്കാനും അംഗീകരിക്കാനും നിരസിക്കാനും അനുവദിക്കുന്ന ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഇതില്‍ ഉള്‍പ്പെടുന്നു. ഗാര്‍ഹിക ജീവനക്കാരുടെ കരാറുകളുടെ സര്‍ട്ടിഫിക്കേഷനായി ഒരു പുതിയ ഡിജിറ്റല്‍ സേവനവും മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News