Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ പാകിയ റോഡുകളിലൂടെ ബലൂണ്‍ ടയറുകള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

November 25, 2023

News_Qatar_Malayalam

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ പാകിയ റോഡുകളിലൂടെ മണല്‍ പ്രദേശങ്ങളില്‍ ഉപയോഗിക്കുന്ന ബലൂണ്‍ ടയറുകള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഓടിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ബലൂണ്‍ ടയറുകള്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. മെറ്റീരിയലിന്റെ തെറ്റായ ഉപയോഗം അപകടങ്ങള്‍ക്ക് കാരണമാകുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

لسلامتك، فكّر قبل استبدال اطارات سياراتك لإطارات البالون، وتذكّر أنها مخصصة فقط للاستخدام في المناطق الرملية ولا تتحمل السرعات العالية على الطرق المعبدة وتشكل خطراً على سلامة المركبة #الداخلية_قطر #مرور_قطر pic.twitter.com/hjdIgh5ia9

— وزارة الداخلية - قطر (@MOI_Qatar) November 24, 2023

 

പാകിയ റോഡുകളില്‍ ബലൂണ്‍ ടയറുകള്‍ ഉപയോഗിക്കുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഇത്തരം ടയറുകള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന അപകടങ്ങളുടെ ദൃശ്യങ്ങളും മന്ത്രാലയം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ബലൂണ്‍ ടയറുകള്‍ റോഡുകളില്‍ പെട്ടെന്ന് വഴുക്കാനും പൊട്ടിത്തെറിക്കാനും സാധ്യതയുണ്ട്. വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാനും ഇത്തരം ടയറുകള്‍ കാരണമാകുന്നതായും മന്ത്രാലയം വ്യക്തമാക്കി. 

മണല്‍ നിറഞ്ഞ ഭൂപ്രദേശങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ബലൂണ്‍ ടയറുകള്‍ നിര്‍മിച്ചിരിക്കുന്നതെന്നും അവ റോഡുകളിലും വേഗതയില്‍ ഓടിക്കാനും വേണ്ടിയല്ലെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News