Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ദോഹയില്‍ മിയ ബസാര്‍ ഒക്ടോബര്‍ 20 മുതല്‍

October 15, 2023

news_malayalam_event_updates_in_qatar

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ മിയ ബസാര്‍ ഒക്ടോബര്‍ 20 മുതല്‍ മിയാ പാര്‍ക്കില്‍ ആരംഭിക്കും.  മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് (എം.ഐ.എ) ആതിഥേയത്വം വഹിക്കുന്ന മേള മാര്‍ച്ച് വരെ തുടരും. ഖത്തറിലെ താമസക്കാര്‍ക്ക് പുറമെ സന്ദര്‍ശകരേയും ഒരുപോലെ ആകര്‍ഷിക്കുന്ന ബസാറില്‍ വിവിധ കലാപരിപാടികളും അരങ്ങേറും. 

ഖത്തറിന്റെ സമ്പന്നമായ പൈതൃകത്തിന്റെ ആഘോഷമാണ് മിയാ ബസാര്‍. പ്രദേശിക പ്രതിഭകളുടെ കലാപ്രകടനങ്ങളുടെ പ്രദര്‍ശനത്തിനും മേളയിൽ വേദിയൊരുക്കും. കരകൗശല വസ്തുക്കളുടെ പ്രദര്‍ശനം, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, പരമ്പരാഗത ഉത്പ്പന്നങ്ങള്‍ എന്നിവയുടെ പ്രദര്‍ശനവും ഉണ്ടാകും.  വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കാനുള്ള അവസരവും ബസാറില്‍ ഒരുക്കും. പ്രായഭേദമന്യേ എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന അനുഭവമായിരിക്കും മിയാ ബസാര്‍ പ്രദാനം ചെയ്യുക. പ്രവേശനം സൗജന്യമാണ്. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2മണി മുതല്‍ രാത്രി 10 മണി വരെയും, ശനിയാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ രാത്രി 8 മണി വരെയുമാണ് പ്രവേശനം. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News