Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
ഖത്തറിൽ മെഗാ പാർക്ക് കാർണിവൽ ഏപ്രിൽ 6ന് ആരംഭിക്കും 

April 03, 2024

news_malayalam_event_updates_in_qatar

April 03, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തറിൽ മെഗാ പാർക്ക് കാർണിവൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 6 (ശനി) മുതൽ ഏപ്രിൽ 20 (ശനി) വരെ അൽ ബിദ്ദ പാർക്കിലാണ് പരിപാടി. ടൊറൻ്റോ പ്രൊജക്‌റ്റ്‌സ് ആൻഡ് സർവീസസാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കാർണിവലിൽ ഫാമിലി ഏരിയ, ലൈവ് ഷോകൾ, ഫുഡ് ബസാർ, വിനോദ പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആകർഷണങ്ങൾ സന്ദർശകർക്ക് ആസ്വദിക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈകുന്നേരം 4 മണി മുതൽ രാത്രി 11 മണി വരെ കാർണിവൽ തുറന്നിരിക്കും.

മാർച്ച് 28ന് എക്‌സ്‌പോ 2023 ദോഹ സമാപിച്ചതിന് പിന്നാലെ, അൽ ബിദ്ദ പാർക്കിലെ ആദ്യത്തെ പ്രധാന പരിപാടിയാണ് മെഗാ പാർക്ക് കാർണിവൽ. കോട്ടൺ കാൻന്റി, കോൺ ഡോഗ്‌സ്, ഫണൽ കേക്ക്, കാരമൽ ആപ്പിൾ എന്നിവയ്‌ക്കൊപ്പം മറ്റ് അന്താരാഷ്ട്ര രുചികളും വിവിധ ഫുഡ് കിയോസ്‌കുകളിൽ ഉണ്ടാകും. നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന ബസാറുകളും സന്ദർശിക്കാം. 

ആർക്കേഡ് ഗെയിമുകളും ഫൺ ഹൗസുകളും മുതൽ കലാ-കരകൗശല പ്രവർത്തനങ്ങൾ വരെ കാർണിവലിലെ ആകർഷണങ്ങളാണ്. ബിസിനസ്സുകൾക്കും ഓർഗനൈസേഷനുകൾക്കും കലാകാരന്മാർക്കും അവരുടെ ഓഫറുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും ഇവിടെയുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനുള്ള നടപടികൾ, പ്രഥമശുശ്രൂഷാ സ്റ്റേഷനുകൾ, വൈകല്യമുള്ള വ്യക്തികൾക്കുള്ള സഹായം തുടങ്ങിയവയും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News