Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന കമ്പനികളുടെ പകല്‍ക്കൊള്ള അവസാനിപ്പിക്കണം : ഖത്തർ കെഎംസിസി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പിക്ക് നിവേദനം നൽകി 

December 02, 2023

Malayalam_News_Qatar

December 02, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഗള്‍ഫ് നാടുകളിലേക്കുള്ള വിമാന നിരക്കുകള്‍ ക്രമാതീതമായി വർധിപ്പിക്കുന്ന വിമാന കമ്പനികളുടെ പകല്‍ക്കൊള്ള സര്‍ക്കാര്‍ ഇടപെട്ട് അവസാനിപ്പിക്കണമെന്ന്  ഖത്തർ കെഎംസിസി മൊഗർ പുത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ്  ഡോ.സമദ് , ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ ഹുസൈൻ, വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര , ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് നാസിർ കൈതക്കാട്, ജനറൽ സെക്രട്ടറി സമീർ ട്രെഷർ  സിദ്ദിഖ് മണിയംപാറ എന്നിവരുടെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം പിക്ക്  നൽകിയ നിവേദനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ബാംഗ്ലൂര്‍, ചെന്നൈ വിമാനത്താവളങ്ങളെ അപേക്ഷിച്ച് അഞ്ചിരട്ടിയോളമാണ് കേരളത്തില്‍ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് ടിക്കറ്റ് നിരക്ക്  ഈടാക്കുന്നത്. വിമാന കമ്പനികളുടെ ഈ പകല്‍ക്കൊള്ളക്ക് കൂട്ട് നില്‍ക്കുകയാണ്  കേന്ദ്ര,സംസ്ഥാന സര്‍ക്കാറുകളെന്നും സംഘടന കുറ്റപ്പെടുത്തി .നാടിന്റെ സാമ്പത്തിക ഭദ്രതക്ക് പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളെ ചൂഷണം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. പുതുവർഷത്തിനും,ക്രിസ്തുമസിനും ,ഓണത്തിനും  ബലി പെരുന്നാളിനും അവധിക്ക് നാട്ടിലേക്ക് പോകുന്ന പ്രവാസികളെ നോട്ടമിട്ടാണ് ഇത്തരത്തിൽ നിരക്ക് വർധിപ്പിക്കാറുള്ളത്. നാടിന് വിദേശ നാണ്യം നേടിത്തരുന്ന പ്രവാസികള്‍ക്കുവേണ്ടി സീസണില്‍ പ്രത്യേക സര്‍വ്വീസുകള്‍ തുടങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചൊലുത്താനുള്ള  നടപടി ഉണ്ടാവണമെന്നും ഈ വിഷയം  ഇന്ത്യൻ പാർലമെന്റിൽ അവതരിക്കണെമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News