Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ കെഎംസിസി സംഘടിപ്പിച്ച 'മാപ്പിളപ്പാട്ടിലെ പ്രതിഭകൾക്കൊപ്പം ഒരു സായാഹ്നം' ശ്രദ്ധേയമായി

January 22, 2024

news_malayalam_kmcc_updates

January 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തർ കെഎംസിസിയുടെ കലാ സാഹിത്യ സാംസ്കാരിക വിഭാഗമായ സമീക്ഷ സംഘടിപ്പിച്ച 'മാപ്പിളപ്പാട്ടിലെ പ്രതിഭകൾക്കൊപ്പം ഒരു സായാഹ്നം' ശ്രദ്ധേയമായി. കെഎംസിസി ഹാളിൽ നടന്ന പരിപാടി ഖത്തർ കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് ഡോ.അബ്ദുൾ സമദ് ഉത്ഘാടനം ചെയ്‌തു. 

മാപ്പിളപ്പാട്ടിന്റെ വരികളെയും ഇതിവൃത്തത്തേയും കുറിച്ചുള്ള ചിന്തകളും ചർച്ചകളുമാണ് ഈ മേഖലയെ കൂടുതൽ സജീവമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

സമീക്ഷ പ്രസിഡന്റ് മജീദ് നാദാപുരം അധ്യക്ഷത വഹിച്ചു. ഖത്തർ കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സലീം നാലകത്ത്, ട്രഷറർ പിഎസ്എം ഹുസൈൻ, സീനിയർ വൈസ് പ്രസിഡന്റ് കെ മുഹമ്മദ് ഈസ , ബഹ്റൈൻ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ വെള്ളിക്കുളങ്ങര തുടങ്ങിയവർ ആശംസകൾ നേർന്നു . 

മാപ്പിളപ്പാട്ട് നിരൂപകൻ ഫൈസൽ എളേറ്റില്‍, ഗായകൻ ഷമീർ ഷർവാനി,  സംവിധായകൻ ജ്യോതി വെള്ളല്ലൂർ തുടങ്ങിയവർ പാട്ടറിവുകളും അനുഭവങ്ങളുമായി സംവദിച്ചു. മാപ്പിളപ്പാട്ടുകൾ കേവലം ഒരു സംഗീതാസ്വാദനം മാത്രമല്ലെന്നും അതിന് വലിയ അർത്ഥങ്ങളുണ്ടെന്നും മാപ്പിളപ്പാട്ട് നിരൂപകനായ ഫൈസൽ എളേറ്റില്‍ പറഞ്ഞു. 

മാപ്പിള കവി ജി.പി ചാലപ്പുറം, സുബൈർ വാണിമേൽ, മുത്തലിബ് മട്ടന്നൂർ, നവാസ് ഗുരുവായൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. സമീക്ഷ ജനറൽ കൺവീനർ സുബൈർ വെള്ളിയോട് സ്വാഗതം ആശംസിച്ചു. സമീക്ഷ വൈസ് ചെയർമാൻമാരായ വീരാൻ കോയ പൊന്നാനി , ബഷീർ ചേറ്റുവ ,അജ്മൽ ഏറനാട് ,ഒ ടി കെ റഹീം, ഖാസിം അരിക്കുളം, കൺവീനർമാരായ ഇബ്രാഹിം കല്ലിങ്ങൽ, റിയാസ് അബ്ദുൽഖാദർ തുടങ്ങിയവർ അതിഥികൾക്കുള്ള സ്നേഹോപഹാരം കൈമാറി. കൺവീനർ ഷഫീർ വാടാനപ്പള്ളി അവതാരകനായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News