Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ചോരക്കടൽ തീർക്കുന്ന സൈനികർക്ക് ഭക്ഷണം,ഗസയിലെ ഇരകൾക്ക് ധനസഹായം :മക്ഡൊണാൾഡിന്റെ ഇരട്ടത്താപ്പ് വിവാദമാകുന്നു 

October 16, 2023

news_malayalam_israel_hamas_attack_macdonald_updates

October 16, 2023

അൻവർ പാലേരി 

ദോഹ: ഗസയിൽ കൂട്ടക്കുരുതി നടത്തുന്ന ഇസ്രായേൽ സൈന്യത്തിന് ഭക്ഷണം വിളമ്പുന്ന മക്ഡൊണാൾഡിന്റെ ഗസയിലെ ദുരിതമനുഭവിക്കുന്നവർക്ക് ധനസഹായം നൽകുമെന്ന പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനങ്ങൾ നേരിടുന്നു.

ഗസയിലേക്ക് അടിയന്തിര സഹായത്തിന് പത്ത് ലക്ഷം ഖത്തര്‍ റിയാല്‍ സംഭാവന നൽകുമെന്നാണ് ആഗോള ഫാസ്റ്റ്ഫുഡ് ശ്രിംഖലയായ മക്ഡൊണാൾഡ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം. അല്‍ മന റസ്‌റ്റോറന്റ്‌സ് ആന്‍ഡ് ഫുഡിന്റെ ഉടമസ്ഥതയിലുള്ള മക്‌ഡൊണാള്‍ഡ്‌സ് ഖത്തറാണ് ജനരോഷം ഭയന്ന് പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയത്. ഇസ്രായേല്‍ സൈനികര്‍ക്ക് സൗജന്യമായി ഭക്ഷണം നല്‍കിയ മക്‌ഡോണാള്‍ഡ്‌സിനെതിരെ ആഗോള തലത്തില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.   

ഇസ്രയേൽ സൈന്യത്തിന്റെ ട്രൂപ്പുകളിലും ആശുപത്രികളിലും സൗജന്യമായി ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ ഇതിനകം വിതരണം ചെയ്യുന്നുണ്ടെന്ന് മക്ഡൊണാൾഡ്സ് ഇസ്രായേൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം പേജിൽ അറിയിച്ചിരുന്നു.അമേരിക്കൻ ഉടമസ്ഥതയിലുള്ള ആഗോള ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റ് ശൃംഖലയായ മക്‌ഡൊണാൾഡ് ഇസ്രായേൽ സൈനികർക്ക് ഭക്ഷണം നൽകാൻ മാത്രമായി അഞ്ച് പുതിയ റെസ്റ്റോറന്റുകളും തുറന്നിട്ടുണ്ട്.


‘ഇന്നലെ തന്നെ ഞങ്ങൾ 4000 ഭക്ഷണപ്പൊതികൾ ആശുപത്രികളിലും സൈനിക യൂണിറ്റുകളിലും വിതരണം ചെയ്തിരുന്നു. യുദ്ധമുഖത്തും മറ്റുമുള്ള സൈനികർക്ക് എല്ലാ ദിവസവും ആയിരക്കണക്കിന് ഭക്ഷണപ്പൊതികൾ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്-മക്‌ഡൊണാൾഡ് വ്യക്തമാക്കി.

റെസ്റ്റോറന്റ് ശൃംഗലയുടെ നീക്കത്തിനെതിരെ ഇതിനകം വിമർശനങ്ങൾ ഉയർന്നു. ആക്രമണത്തിൽ പങ്കാളികളായ പ്രത്യേകിച്ച് നിരപരാധികളുടെ ജീവനെടുക്കുന്നതിന് കാരണമാകുന്ന കമ്പനികളെ പിന്തുണക്കുന്നത് തെറ്റാണെന്നും മക്ഡൊണാൾഡ്സിനെ ബഹിഷ്കരിക്കണമെന്നും ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കമന്റുകൾ ഉണ്ട്.

‘ഗസയിലെ ജനങ്ങൾക്ക് പകരം ഇസ്രഈൽ സൈന്യത്തിനാണ് മക്ഡൊണാൾഡ്സ് ഭക്ഷണം നൽകുന്നതെങ്കിൽ, ആഗോള തലത്തിൽ മക്ഡൊണാൾഡ്സിനെ ബഹിഷ്കരിക്കണം,’ ഒരാൾ കമെന്റ് ചെയ്തു.

എന്നാൽ പ്രഖ്യാപനത്തെ തുടർന്ന് മക്ഡൊണാൾഡ്സ് ഇസ്രഈലിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റ് ആയിരിക്കുകയാണ്.

മക്ഡൊണാൾഡ്സിന്റെ നീക്കത്തിനെതിരെ ലെബനനിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടു. ലെബനനിലെ സിഡനിലുള്ള ഒരു മക്ഡൊണാൾഡ്സ് ഔട്ട്‌ലെറ്റിന് നേരെ അക്രമണമുണ്ടായതായി ലെബനീസ് മാധ്യമമായ 961 റിപ്പോർട്ട് ചെയ്തു. 

ഇതിന് പിന്നാലെയാണ് അറബ് ജനതയെ പ്രീണിപ്പിച്ച് കച്ചവടം നിലനിർത്താൻ പുതിയ പ്രഖ്യാപനവുമായി കമ്പനി രംഗത്തെത്തിയത്. അതേസമയം, ഖത്തർ, ദുബായ്, സൗദി, കുവൈത്ത് എന്നീ അറബ് രാജ്യങ്ങളിലെ മക്ഡൊണാൾഡ്സ് ശാഖകൾ നിലപാടറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News