Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തര്‍ അമീറിന്റെ പേരിലുള്ള രാജ്യാന്തര അഴിമതി വിരുദ്ധ പുരസ്‌കാരം ഇന്ത്യൻ മാധ്യമ പ്രവര്‍ത്തകന് സമ്മാനിച്ചു 

December 20, 2023

News_Qatar_Malayalam

December 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ പേരിലുള്ള ഏഴാമത് രാജ്യാന്തര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കന്റ് കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ഖത്തർ അമീറും ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയെവും ചേർന്ന് പുരസ്‌കാരങ്ങൾ സമ്മാനിച്ചു. 

വിദ്യാഭ്യാസം, കായികം, യൂത്ത് ക്രിയേറ്റിവിറ്റി, ഇന്നവേഷൻ, അന്വേഷണാത്മക പത്രപ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ അഴിമതിക്കെതിരെ പോരാട്ടം നടത്തിയവർക്കാണ് പുരസ്‌കാരം നൽകിയത്. കായിക മേഖലയിൽ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് വെയ്ഹിഗ മൗരയ്ക്കും ഇന്ത്യയിലെ അന്വേഷണാത്മക പത്രപ്രവർത്തകനും കോളമിസ്റ്റുമായ ശന്തനു ഗുഹ റായ്ക്കുമാണ് പുരസ്‌കാരങ്ങൾ ലഭിച്ചത്. വിയന്ന ആസ്ഥാനമായുള്ള വയർ ഏജൻസി സെൻട്രൽ യൂറോപ്യൻ ന്യൂസിന്റെ ഇന്ത്യ എഡിറ്ററാണ് ശന്തനു. 

അക്കാദമിക് ഗവേഷണ, എജ്യൂക്കേഷൻ പുരസ്‌കാരങ്ങൾക്ക് ഡോ.സുൻകാന റോക്‌സാൻഡിക്, ഡോ. ജോൺ. എസ്.ടി എന്നിവരും യൂത്ത് ക്രിയേറ്റിവിറ്റി, എൻഗേജ്‌മെന്റ് പുരസ്‌കാരത്തിന് ഓൾ ഫോർ ഇന്റഗ്രിറ്റി ഓർഗനൈസേഷൻ, ഡമാറിസ് അസ്വ എന്നിവരും അർഹരായി. ഫിൽ മാസന് ഇന്നവേഷൻ പുരസ്‌കാരവും ക്ലാരെ റ്യൂകാസിൽ ബ്രൗണിന് അന്വേഷണാത്മക പത്രപ്രവർത്തനത്തിനുമുള്ള പുരസ്‌കാരവും സമ്മാനിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം ജോസ് ഉഗസാണ് സ്വന്തമാക്കിയത്. 

പുരസ്‌കാര ചടങ്ങിന് മുൻപ് അമീറും പ്രസിഡന്റും ചേർന്ന് താഷ്‌കന്റ് സിറ്റി പാർക്കിൽ ഏഴാമത് പുരസ്‌കാര സ്മാരകവും അനാഛാദനം ചെയ്തു. 

2015 ഒക്‌ടോബർ 31നാണ് അമീറിന്റെ പേരിൽ അഴിമതി വിരുദ്ധ രാജ്യാന്തര പുരസ്‌കാരം പ്രഖ്യാപിച്ചത്. അഴിമതി വിരുദ്ധ സന്ദേശം ശക്തിപ്പെടുത്തുന്നതിൽ ഐക്യരാഷ്ട്രസഭയ്ക്ക് ഖത്തർ നൽകുന്ന പിന്തുണ കണക്കിലെടുത്താണ് അമീറിന്റെ പേരിൽ പുരസ്‌കാരം നൽകുന്നത്. ഉരുക്കിൽ നിർമിച്ച കൈപ്പത്തിയുടെ മാതൃകയാണ് പുരസ്‌കാര ശിൽപം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News