Breaking News
അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ |
എ.എഫ്.സി ഏഷ്യൻ കപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം പോരാട്ടം; പ്രതീക്ഷയുമായി ആരാധകർ

January 18, 2024

news_malayalam_afc_asian_cup_updates

January 18, 2024

ന്യൂസ്‌റൂം ബ്യുറോ

ദോ​ഹ: എ.എഫ്.സി ഏ​ഷ്യ​ൻ ക​പ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം പോരാട്ടം. ടീമിനോടുള്ള ആ​രാ​ധ​ക പി​ന്തു​ണ​ക്ക് അ​ഭി​ന​ന്ദ​ന​വും ന​ന്ദി​യു​മറിയിച്ച് പരിശീലകൻ ഇ​ഗോ​ർ സ്റ്റി​മാ​ക്. ​കേ​ര​ള​ത്തി​ൽ​ നി​ന്നു​ള്ള ഫു​ട്ബാ​ൾ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യെ​യും സ്റ്റി​മാ​ക് എടുത്തുപറഞ്ഞു. ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തിന് മു​മ്പാ​യി ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

‘കു​വൈ​ത്തി​ൽ ന​ട​ന്ന ലോ​ക​ക​പ്പ് യോ​ഗ്യ​ത​മ​ത്സ​ര​ത്തി​ൽ ഗാ​ല​റി​യി​ൽ ഇ​ന്ത്യ​ക്ക് പി​ന്തു​ണ​യു​മാ​യി വ​ലി​യ ആ​രാ​ധ​ക​രെ​ത്തി​യി​രു​ന്നു. ആ ​മ​ത്സ​രം ജ​യി​ക്കാ​ൻ ഗാ​ല​റി​യി​ലെ ആ​രാ​ധ​ക പ​ങ്കാ​ളി​ത്ത​വും കാ​ര​ണ​മാ​യി. എ​തി​രാ​ളി​ക​ൾ​ക്കെ​തി​രെ ആ​വേ​ശ​ത്തോ​ടെ ക​ളി​ക്കാ​ൻ ക​ളി​യു​ടെ മു​ഴുവൻ ​സ​മ​യ​വും ആ​രാ​ധ​ക​ർ ന​ൽ​കി​യ പി​ന്തു​ണ ഊ​ർ​ജ​മാ​യി.

ആ ​പി​ന്തു​ണ ഖ​ത്ത​റി​ലു​മു​ണ്ട്. കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള വ​ലി​യൊ​രു വി​ഭാ​ഗം ആ​രാ​ധ​ക​ർ ഇ​വി​ടെ​യു​ണ്ട്. അ​വ​രു​ടെ ഫു​ട്ബാ​ൾ ആ​വേ​ശം ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​പി​ന്തു​ണ ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ലും പ്ര​തീ​ക്ഷി​ക്കു​ന്നു. ​​കാ​ണി​ക​ൾ​ക്ക് ഏ​റ്റ​വും മി​ക​ച്ച സ​മ​യം കൂ​ടി​യാ​ണ് ഇ​ന്ന​ത്തെ ക​ളി. കൂ​ടു​ത​ൽ പേ​രെ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​തീ​ക്ഷി​ക്കു​ന്നു’ - സ്റ്റി​മാ​ക് പ​റ​ഞ്ഞു.

കാ​ണി​ക​ളു​ടെ വ​ർ​ധി​ച്ച സാ​ന്നി​ധ്യം ക​ളി​ക്കാ​ർ​ക്ക് ആ​ത്മ​വി​ശ്വാ​സ​വും ക​രു​ത്തും പ​ക​രു​മെ​ന്ന് ഇ​ന്ത്യ​ൻ ഗോ​ൾ​കീ​പ്പ​ർ അ​മ​രീ​ന്ദ​ർ സി​ങ്ങും പ​റ​ഞ്ഞു. 

ഇന്ന് (വ്യാ​ഴാ​ഴ്ച) അഹ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ ​വൈ​കു​ന്നേ​രം 5.30നാ​ണ് ഉ​സ്ബ​കി​സ്താ​നെ​തി​രാ​യ മ​ത്സ​രം. കൂടാതെ, ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഉച്ചക്ക് 2:30ന് ഓസ്‌ട്രേലിയക്കെതിരെ സിറിയയും, അൽ ജനൂബ് സ്റ്റേഡിയത്തിൽ രാത്രി 8:30ന് ഫലസ്തീനെതിരെ യു.എ.ഇയും മത്സരിക്കും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News