Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
ഖത്തർ ഇന്ത്യൻ എംബസ്സി അൽഖോറിൽ നടത്തിയ പ്രത്യേക കോൺസുലർ ക്യാമ്പിന് മികച്ച പ്രതികരണം 

August 27, 2023

August 27, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ ഇന്ത്യൻ എംബസി, ഐ.സി.ബി എഫുമായി ചേർന്ന് ഓഗസ്റ്റ് 25 വെള്ളിയാഴ്ച അൽഖോറിൽ സംഘടിപ്പിച്ച കോൺസുലർ ക്യാമ്പിൽ നൂറിലധികം പേർ വിവിധ സേവനങ്ങൾ പ്രയോജനപ്പെടുത്തി. പാസ്‌പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ എംബസി സേവനങ്ങൾക്കായി അൽഖോറിലും പരിസര പ്രദേശങ്ങളിലുമുള്ള താഴ്ന്ന വരുമാനക്കാരായ നിരവധി തൊഴിലാളികളാണ് എത്തിയത്.

പ്രവൃത്തിദിവസങ്ങളിൽ ദോഹയിലെത്തി സേവനങ്ങൾ പ്രയോജനപ്പെടുത്താനുള്ള യാത്രാ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പ്രയാസങ്ങൾ കണക്കിലെടുത്താണ് അവധി ദിവസമായ വെള്ളിയാഴ്ച ക്യാമ്പ് സംഘടിപ്പിച്ചത്.

രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ നീണ്ട ക്യാമ്പിൽ പ്രാഥമിക സേവനങ്ങൾക്കൊപ്പം അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിരുന്നു.

ദോഹയുടെ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് എംബസ്സിയുടെയും ഐ.സി.ബി.എഫിന്റെയും സേവനങ്ങൾ കയ്യെത്തും ദൂരത്ത് എത്തിക്കുന്നതിന് ഇത്തരം ക്യാമ്പുകൾ പ്രയോജനകരമാകുമെന്നും ,ഇടക്കാലത്ത് നിർത്തിവെച്ചിരുന്ന വിദൂരസ്ഥലങ്ങളിലെ സാധാരണക്കാരെ ലക്ഷ്യമാക്കിയുള്ള ക്യാമ്പുകൾ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും  ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ അറിയിച്ചു.

എംബസ്സി ഉദ്യോഗസ്ഥർക്കാപ്പം ഐ.സി.ബി.എഫ് സ്റ്റാഫുകളും മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ  വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, സമീർ അഹമ്മദ്, സെറീന അഹദ്, അബ്ദുൾ റൗഫ്, കുൽവീന്ദർ സിംഗ്, ഹമീദ് റാസ, ശങ്കർ ഗൗഡ്, ഉപദേശക സമിതി അംഗം ടി. രാമശെൽവം എന്നിവരും പരിപാടിയിൽ പങ്കെടുത്തു.നിരവധി കമ്മ്യൂണിറ്റി വോളന്റിയർമാരും സേവന സന്നദ്ധരായി രംഗത്തുണ്ടായിരുന്നത് ക്യാമ്പിൽ പങ്കെടുത്തവർക്ക് ഏറെ സഹായകരമായി.

ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News