Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഇന്‍കാസ് ഖത്തർ വനിതാ വിംഗ് അഡ്വ. ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു

January 16, 2024

news_malayalam_local_association_news_updates

January 16, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ : സ്ത്രീ ശാക്തീകരണം മാനവിക പുരോഗതിയുടെ അടിസ്ഥാനമാണെന്നും വർത്തമാന കാലത്ത് ഇത് കൂടുതല്‍ അനിവാര്യമാണെന്നും മഹിളാ കോണ്‍ഗ്രസ്സ് മുന്‍ സംസ്ഥാന അധ്യക്ഷയും എഐസിസി അംഗവുമായ അഡ്വ. ബിന്ദു കൃഷ്ണ. ദോഹയില്‍ ഇന്‍കാസ് ഖത്തറിന്റെ വനിതാ വിംഗ് പ്രഖ്യാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. സ്ത്രീ ശാക്തീകരണം എന്നത് പുരുഷന്‍മാരോടുള്ള സമരമോ മാറ്റി നിർത്തലോ അല്ലെന്നും മറിച്ച് അവരുടെ കൂടി പങ്കാളിത്തത്തിൽ സാമൂഹിക മുന്നേറ്റത്തില്‍ നേതൃപരമായ പങ്ക് വഹിക്കലാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. 

ഐസിസി അശോകാ ഹാളില്‍ അഞ്ജന മോനോന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഇന്‍കാസ് ഖത്തര്‍ പ്രസിഡണ്ട് ഹൈദര്‍ ചുങ്കത്തറ ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ കമ്മിറ്റി അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ജോപ്പച്ചന്‍ തെക്കെകൂറ്റ് വനിതാവിംഗിന്‍റെ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഐസിസി പ്രസിഡണ്ട് എപി മണികണ്ഠന്‍, ഐസിബിഎഫ് പ്രസിഡണ്ട് ഷാനവാസ് ബാവ, ഇന്ത്യന്‍ സ്പോര്‍ട് സെന്‍റര്‍ പ്രസിഡണ്ട് ഇപി അബ്ദുല്‍ റഹ്മാന്‍, ഇന്‍കാസ് സീനിയര്‍ നേതാവ് കെ കെ ഉസ്മാന്‍, നന്ദിനി അബ്ബ ഗൌണി, ഇന്ത്യ‍ന്‍ യൂത്ത് കോണ്‍ഗ്രസ്സ്  ഇന്‍റര്‍ നാഷണല്‍ ഖത്തര്‍ ചാപ്റ്റര്‍ ചെയര്‍പേര്‍സണ്‍ ഷഹാന ഇല്ല്യാസ് എന്നിവര്‍ ആശംസകള്‍ നേർന്നു.

ഐസിബി എഫ് ജനറല്‍ സെക്രട്ടറി കെ വി ബോബന്‍, ഐസിസി സെക്രട്ടറി  അബ്രഹാം കെ ജോസഫ്, ഐ എസ് സി സെക്രട്ടറി പ്രദീപ് പിള്ളൈ, സിദ്ധീഖ് പുറായില്‍, സുരേഷ് കരിയാട്, സെറീനാ അഹദ്, അജി കുര്യാകോസ്, സിയാദ് ഉസ്മാന്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ സി താജുദ്ധീന്‍, ഡേവിസ് ഇടശ്ശേരി, ബഷീര്‍ തുവാരിക്കല്‍, ഈപ്പന്‍ തോമാസ്, അബ്ദുല്‍ മജീദ്, ഷിബു സുകുമാരന്‍,  അഡ്വ.മഞ്ജുഷ ശ്രീജിത്ത് തുടങ്ങിയവര്‍ പുതുതായി പ്രഖ്യാപിച്ച വനിതാ വിംഗ് നേതാക്കളെ ഷാളണിയിച്ച് ആദരിച്ചു.ചടങ്ങിന് സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി ജിഷ ജോര്‍ജ് സ്വാഗതവും മെഹ്സാന നന്ദിയും പറഞ്ഞു. 

പുതുതായി പ്രഖ്യാപിച്ച ഇന്‍കാസ് വനിതാ വിംഗ് ഭാരവാഹികള്‍ - സിനില്‍ ജോര്‍ജ് (പ്രസിഡണ്ട്), അര്‍ച്ചന സജി (ജനറല്‍ സെക്രട്ടറി) അനൂജ സൈറ ജോര്‍ജ് (ട്രഷറര്‍), മെഹ്സാന, ആഷ ജെട്ടി, സീന റോണി, സുബ ദിജേഷ് ( വൈസ് പ്രസിഡണ്ടുമാര്‍) ബീമ എം ഹസ്സന്‍, ധന്യ മഞ്ജുനാഥ്, ജെയ്സി ജോജി, ജസീല ശമീം, അഡ്വ. സബീന അക്ബര്‍, സാബിറ, ശ്രീകല (സെക്രട്ടറിമാര്‍), റംല ബഷീര്‍, അജ്മി ഷാജഹാന്‍ (മീഡിയ കോര്‍ഡിനേറ്റേര്‍സ്), ജെസ്സി മാത്യ (സ്പോര്‍ട്സ്), ഷീല സണ്ണി , ജോതിഷിസ് സ്കറിയ , സുനിത , ശൌബീന ബഷീര്‍, ജയ, ആര്യ, അതുല്യ (പ്രോഗ്രാം) നിസ ഫൈസല്‍, റീന സുനില്‍, വിദ്യ (കള്‍ചറല്‍)

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News