Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
തൊഴിലാളികള്‍ക്കൊപ്പം, ഖത്തര്‍ സംസ്‌കൃതിയുടെ നോമ്പുതുറ ശ്രദ്ധേയമായി

March 21, 2024

news_malayalam_iftar_meet_of_qatar_samskrithi

March 21, 2024

ന്യൂസ്റൂം ബ്യുറോ 

ദോഹ :ഖത്തർ സംസ്‌കൃതിയുടെ  ആഭിമുഖ്യത്തിൽ സനയ്യ സ്റ്റ്രീറ്റ് മുപ്പത്തിയേഴിലെ ലേബർ ക്യമ്പിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം ശ്രദ്ധേയമായി.
സംസ്‌കൃതിയുടെ മൻസൂറ,ഇന്റസ്‌ട്രിയൽ ഏരിയ യൂണിറ്റുകൾ ചേർന്ന് സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ മൻസൂറ യൂണിറ്റ് പ്രസിഡന്റ് സബീന അസീസ് അധ്യക്ഷയായിരുന്നു. സംസ്‌കൃതി പ്രസിഡന്റ് എ .അഹമ്മദ്കുട്ടി, നോർക്ക ക്ഷേമനിധി ഡയറക്‌ടർ ഇ എം സുധീർ, സെക്രട്ടറി സാൾട്ടസ് സാമുവൽ, ട്രഷറർ ശിവാനന്ദൻ, വൈസ് പ്രസിഡന്റുമാരായ മനാഫ്, ബിന്ദു പ്രദീപ്, വനിതാവേദി സെക്രട്ടറി ജെസീത ചിന്തുരാജ്  തുടങ്ങിയവർ  ആശംസകളറിയിച്ച് സംസാരിച്ചു. റമദാൻ ആശംസകൾ നേർന്നു.

ഇന്റസ്‌ട്രിയൽ ഏരിയ യൂണിറ്റ് സെക്രട്ടറി ഷിബിൻ ലാൽ സ്വാഗതവും മൻസൂറ യൂണിറ്റ് സെക്രട്ടറി ബൈജു മാത്യു നന്ദിയും പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News