Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഐസിസി ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് മത്സരങ്ങള്‍ നാളെ

October 12, 2023

news_malayalam_event_updates_in_qatar

October 12, 2023

അഞ്ജലി ബാബു

ദോഹ: ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ (ഐസിസി) ഇന്റര്‍ സ്‌കൂള്‍ ഡാന്‍സ് മത്സരങ്ങള്‍ നാളെ (ഒക്ടോബര്‍ 13) നടക്കും. വ്യക്തിഗത വിഭാഗത്തില്‍ ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയും ഗ്രൂപ്പ് ഡാന്‍സുമാണ് മത്സരയിനങ്ങള്‍. ഐസിസി അശോക ഹാളില്‍ വൈകിട്ട് 3.30 മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ദോഹയിലെ 14 ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നായി നൂറിലധികം വിദ്യാര്‍ത്ഥികള്‍ മത്സരങ്ങളില്‍ പങ്കെടുക്കും. 

ഒരു മത്സരയിനത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമേ പങ്കെടുക്കാന്‍ അവസരമുള്ളൂ. ഇന്ത്യയിലെ പ്രശസ്ത നര്‍ത്തകരായ ഗായത്രി സുബ്രഹ്‌മണ്യന്‍, രേഖ സതീഷ് എന്നിവരാണ് വിധികര്‍ത്താക്കള്‍. വിജയികള്‍ക്ക് ചാമ്പ്യന്‍സ് ട്രോഫി നല്‍കും. സ്‌കൂളുകള്‍ തമ്മിലുള്ള മത്സരമല്ല ലക്ഷ്യമെന്ന് ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

ഐസിസി ഭാരവാഹികളായ മോഹന്‍ കുമാര്‍, എബ്രഹാം ജോസഫ്, ശാന്തനു ദേശ്പാണ്ഡെ, സുബ്രഹ്‌മണ്യ ഹെബ്ബാഗെലു, സജീവ് സത്യശീലന്‍, സുമ്മാ ഗൗഡ, വിധികര്‍ത്താക്കളായ ഗായത്രി സുബ്രഹ്‌മണ്യന്‍ , രേഖാ സതീഷ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News