Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ക്യാൻസർ രോഗികൾക്കായി പുതിയ സേവനം ആരംഭിച്ചു, വീട്ടിലെത്തി ചികിത്സ നൽകും

April 02, 2024

news_malayalam_hmc_updates

April 02, 2024

ഖദീജ അബ്രാർ 

ദോഹ: ഖത്തര്‍ എച്ച്എംസി കാന്‍സര്‍ രോഗികള്‍ക്കായി ഹോം ട്രീറ്റ്‌മെന്റ് സേവനം ആരംഭിച്ചു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്എംസി) നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ചിന്റെ (എൻ.സി.സി.സി.ആർ) നേതൃത്വത്തില്‍ പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദം എന്നിവ ബാധിച്ച ഖത്തറി രോഗികള്‍ക്കാണ് പുതിയ ചികിത്സാ സേവനം ആരംഭിച്ചത്. പരിശീലനം ലഭിച്ച നഴ്‌സിംഗ് ടീം ചികിത്സാ പ്ലാന്‍ അനുസരിച്ച് നിശ്ചിത തീയതികളില്‍ രോഗികള്‍ക്ക് വീട്ടിലെത്തി നിര്‍ദേശിച്ചിട്ടുള്ള കീമോതെറാപ്പി കുത്തിവെയ്പ്പുകള്‍ നല്‍കുന്നതാണ് പുതിയ സേവനം. എല്ലാ ശനിയാഴ്ചകളിലുമാണ് ഹോം ട്രീറ്റ്മെൻ്റ് സേവനം നൽകുന്നത്.

2023-2026ലെ ഖത്തർ കാൻസർ പ്ലാനിന്റെ (QCP) ഭാഗമായി റമദാനിൻ്റെ തുടക്കത്തിലാണ് പുതിയ സേവനം ആരംഭിച്ചതെന്ന് ഖത്തർ വാർത്താ ഏജൻസിയോട് (ക്യുഎൻഎ) എൻസിസിസിആർ സിഇഒയും മെഡിക്കൽ ഡയറക്ടറും എച്ച്എംസിയിലെ കോർപ്പറേറ്റ് കാൻസർ സർവീസസ് ചെയർമാനുമായ ഡോ. മുഹമ്മദ് സലേം അൽ ഹസൻ പറഞ്ഞു.

കിടപ്പിലായ രോഗികൾ, 65 വയസ്സിന് മുകളിൽ പ്രായമുള്ള രോഗികൾ, അല്ലെങ്കിൽ ചികിത്സ ലഭിക്കാൻ ആശുപത്രിയിൽ എത്താൻ കഴിയാത്ത രോഗികൾ എന്നിവർക്ക് ഹോം ട്രീറ്റ്‌മെന്റ് സേവനം ലഭ്യമാക്കുമെന്ന് ഡോ. അൽ ഹസ്സൻ വ്യക്തമാക്കി. അത്തരം രോഗികൾക്ക് വീട്ടിൽ ചികിത്സയും പരിചരണവും നൽകും.

ഖത്തറിലെ എല്ലാ കാൻസർ രോഗികളെയും ചികിത്സിക്കാൻ ലക്ഷ്യമിടുന്ന ഖത്തർ കാൻസർ പദ്ധതിയുടെ ഭാഗമായാണ് കാൻസർ രോഗികൾക്കുള്ള ഹോം ട്രീറ്റ്‌മെന്റ് ലഭ്യമാക്കുന്നതെന്ന് ഡോ. അൽ ഹസൻ കൂട്ടിച്ചേർത്തു. എല്ലാ കാൻസർ രോഗികൾക്കും ദിവസവും ഹോം ട്രീറ്റ്‌മെന്റ് നൽകാനും, മറ്റ് തരത്തിലുള്ള ക്യാൻസറുകൾ പദ്ധതിയിൽ ഉൾപ്പെടുത്താനും എൻസിസിസിആർ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രായമായ കാൻസർ രോഗികൾക്കായി കഴിഞ്ഞ വർഷം പാലിയേറ്റീവ് ഹോംകെയർ സേവനം ആരംഭിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News