Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഹയ്യ ടു ഖത്തര്‍ മൊബൈല്‍ ആപ്പ് മികച്ച ആപ്പിനുള്ള പ്രദേശിക അവാര്‍ഡ് സ്വന്തമാക്കി

November 14, 2023

Gulf_Malayalam_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ:  മികച്ച മൊബൈല്‍ ആപ്പിനുള്ള MENA ഡിജിറ്റല്‍ അവാര്‍ഡ് 2022 സുവര്‍ണ പുരസ്‌കാരം ഹയ്യ ടു ഖത്തര്‍ മൊബൈല്‍ ആപ്പിന് ലഭിച്ചു. ദുബായില്‍ നടന്ന പ്രത്യേക ചടങ്ങില്‍ എസ് സിയിലെ ഹയ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അബുഗ്ലയും ഹയ്യ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സയീദ് അല്‍ കുവാരിയും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഇതൊരു സുപ്രധാന നേട്ടമാണെന്നും ഖത്തറില്‍ വരാനിരിക്കുന്ന കായിക മത്സരങ്ങളില്‍ ആപ്പ് പ്രയോജനപ്പെടുത്താമെന്നും അബുഗ്ല പറഞ്ഞു.

സുപ്രീം കമ്മിറ്റി ഓഫ് ഡെലിവറി ആന്റ് ലെഗസി (എസ്‌സി) വികസിപ്പിച്ചെടുത്ത ഹയ്യ ടു ഖത്തര്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ 1.4 ദശലക്ഷം വിദേശ സന്ദര്‍ശകര്‍ ഉള്‍പ്പെടെ 3.4 ദശലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സ്റ്റേഡിയങ്ങളിലേക്കുള്ള പ്രവേശനത്തിന് പുറമേ, പ്രധാന ഇവന്റുകളുടേയും ലാന്‍ഡ്മാര്‍ക്കുകളുടേയും വിവരങ്ങള്‍ ഹയ്യ ടു ഖത്തര്‍ മൊബൈല്‍ ആപ് വഴി ലഭ്യമാക്കിയിരുന്നു. ഖത്തറിന്റെ ഔദ്യോഗിക വെബ്‌സൈറ്റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാല്‍ ഏകീകൃത ഡിജിറ്റല്‍ അനുഭവം പ്രദാനം ചെയ്യാനും ആപ്പിന് കഴിഞ്ഞു. 

ദോഹ എക്‌സ്‌പോ 2023, വരാനിരിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പ് എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക ഗേറ്റ്‌വേയായി ഹയ്യ പ്ലാറ്റ്‌ഫോം തുടരുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News