Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിലെ ഹമാസ് പോളിറ്റിക്കൽ ഓഫീസ്: അമേരിക്കക്ക് ചുട്ട മറുപടിയുമായി ഖത്തർ 

November 05, 2023

Malayalam_Gulf_News

November 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഹമാസ് പൊളിറ്റിക്കൽ ഓഫീസ് തുറന്നതിനെതിരെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് യുണൈറ്റഡ് സ്റ്റേറ്റ്സ് ഹൗസ് ഇന്റലിജൻസ് കമ്മിറ്റിക്കെതിരെ ഖത്തർ മറുപടി നൽകി. ഫോക്സ് ന്യൂസും അമേരിക്കൻ കോൺഗ്രസ് അംഗവുമായ മൈക്കൾ വാൾട്ട്സും തമ്മിലുള്ള അഭിമുഖത്തിൽ നിന്നുള്ള ഒരു വീഡിയോ ഹൗസ് ഇന്റലിജൻസ് കമ്മിറ്റി (HPSCI/യുഎസ് ഹൗസ് പെർമനന്റ് സെലക്ട് കമ്മിറ്റി ഓൺ ഇന്റലിജൻസ്) വെള്ളിയാഴ്ച (നവംബർ 3) പങ്കിട്ടിരുന്നു.

അഭിമുഖത്തിനിടെ, റിപ്പബ്ലിക്കൻ പാർട്ടി അംഗമായ മൈക്കൾ വാൾട്ട്‌സ്, ഖത്തറും തുർക്കിയും ഹമാസിനെ "പിന്തുണക്കുന്നു" എന്ന് ആരോപിച്ചു. ഗസയിൽ തടവിലാക്കപ്പെട്ട യുഎസ് തടവുകാർക്ക് എന്തെങ്കിലും ദ്രോഹമുണ്ടായാൽ ഖത്തറും തുർക്കിയും "പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന്" മൈക്കൾ മുന്നറിയിപ്പ് നൽകി.

'തുർക്കിയോ ഖത്തറോ അല്ലെങ്കിൽ മറ്റുള്ള ഏത് രാജ്യങ്ങളുമാകട്ടെ, ഹമാസിന് പിന്തുണ നൽകുന്നവർക്ക് ഞങ്ങൾ കൃത്യമായ മറുപടി നൽകേണ്ടതുണ്ട്.  
ഒരു അമേരിക്കക്കാരന്റെ തലയിലെ മുടി തൊട്ടാൽ പോലും അവർക്കെല്ലാം (ഹമാസ് നേതൃത്വത്തിന് മാത്രമല്ല) അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരും,” വാൾട്ട്സ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. 

"ഹമാസുമായി പരോക്ഷമായി ആശയവിനിമയം സ്ഥാപിക്കാൻ ഖത്തറിൽ ഓഫീസ് തുറക്കണമെന്ന് യുഎസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഖത്തറിലെ ഹമാസ് പൊളിറ്റിക്കൽ ഓഫീസ് പ്രവർത്തിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് HSPCI തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണ്. ഇതിൽ ഞങ്ങൾക്ക് ആശ്ചര്യമുണ്ട്. ഇതിന് പുറമെ,  ഇത്തരം തെറ്റായ ആരോപണങ്ങൾ ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങൾക്ക് തടസ്സം സൃഷ്ടിക്കുമെന്നും" യു.എസിലെ ഖത്തർ എംബസി എക്‌സിൽ (ട്വിറ്റർ) വ്യക്തമാക്കി. 

വാഷിംഗ്ടണ്ണുമായി ആശയവിനിമയം സാധ്യമാക്കാൻ ഒരു സംവിധാനം സ്ഥാപിക്കണമെന്ന അഭ്യർത്ഥനയെ തുടർന്നാണ് 2012 ൽ ദോഹയിൽ ഹമാസ് പൊളിറ്റിക്കൽ ഓഫീസ് തുറന്നത്. കൂടാതെ, ഇത് ഖത്തറിന്റെ മധ്യസ്ഥ ചർച്ചകൾക്ക് ഏറെ സഹായകരമായിട്ടുണ്ടെന്നും ഖത്തർ വ്യക്തമാക്കി. 

ദോഹയിൽ താലിബാന്റെ പൊളിറ്റിക്കൽ ഓഫീസ് തുറന്നതിന് ശേഷവും ഖത്തറിന് സമാനമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. യുഎസിന്റെ അഭ്യർത്ഥനയ്ക്ക് ശേഷം മധ്യസ്ഥ ചർച്ചകൾ സുഗമമാക്കുന്നതിന് 2021ലാണ് താലിബാൻ പൊളിറ്റിക്കൽ ഓഫീസ് തുറന്നത്. തുടർന്ന്, അഫ്ഗാനിസ്ഥാനിൽ നിന്ന് ആയിരക്കണക്കിന് വിദേശികളെ സുരക്ഷിതമായി ഒഴിപ്പിക്കാൻ ഖത്തറിന് കഴിഞ്ഞു.

അതേസമയം, ഖത്തറിലെ ഹമാസ് നേതാക്കളെ വധിക്കണമെന്ന് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി കഴിഞ്ഞ ആഴ്ച്ച പരസ്യമായി ആഹ്വാനം ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News