Breaking News
സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  |
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു; ആദ്യ മണിക്കൂറിൽ പാർക്കിംഗ് ഫീസ് സൗജന്യം 

December 11, 2023

 Qatar_Malayalam_News

December 11, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ അവധിക്കാലം ആരംഭിച്ചതോടെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് മുൻക്കൂർ ചെക്ക്-ഇൻ സൗകര്യവും , പാർക്കിംഗ് നിരക്കിലുമാണ് ഇളവുകൾ പ്രഖ്യാപിച്ചത്. 

യാത്രക്കാർക്ക്  ഡിസംബർ 10 മുതൽ ജനുവരി 3 വരെ ഖത്തർ എയർവേയ്‌സിൽ യാത്ര ചെയ്യുന്നവർക്ക് (യു.എസ്.എയും കാനഡയും ഒഴികെയുള്ള സ്ഥലങ്ങൾ) വിമാനം പുറപ്പെടുന്നതിന് 12 മണിക്കൂർ മുതൽ 4 മണിക്കൂർ മുമ്പ് വരെ ചെക്ക്-ഇൻ ചെയ്യാനുള്ള സൗകര്യമുണ്ട്. കൂടാതെ, ഡിസംബർ 10 മുതൽ 2024 ജനുവരി 3 വരെ പാർക്കിംഗ് ഫീസിലും ഇളവുണ്ട്. ആദ്യ 60 മിനിറ്റിൽ പാർക്കിംഗ് ഫീസ് സൗജന്യമാണ്. 

അതേസമയം, സെൽഫ്-സർവീസ് ചെക്ക്-ഇൻ, ബാഗ്-ഡ്രോപ്പ് സൗകര്യങ്ങളും വിമാനത്താവളത്തിൽ ലഭ്യമാണെന്നും, 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി യാത്ര ചെയ്യുന്നില്ലെങ്കിൽ ഇ-ഗേറ്റുകളും യാത്രക്കാർക്ക് ഉപയോഗിക്കാമെന്ന് അധികൃതർ ഓർമപ്പെടുത്തി. യാത്രക്കാർക്ക് വിമാനത്താവളത്തിൽ അവരുടെ ലക്ഷ്യ സ്ഥാനത്ത് എത്താൻ സഹായിക്കുന്നതിന് 20 ഭാഷാ ഓപ്ഷനുകളുള്ള ഡിജിറ്റൽ അസിസ്റ്റൻസ് ടച്ച് പോയിന്റുകളിളും വിമാനത്താവളത്തിലുടനീളം ഉണ്ടായിരിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News