Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
നവീകരണത്തിന്റെ ഭാഗമായി ഹമദ് ജനറൽ ആശുപത്രി ഭാഗികമായി അടച്ചിടുമെന്ന് റിപ്പോർട്ട് 

August 01, 2023

August 01, 2023

 ന്യൂസ്‌റൂം ബ്യൂറോ
ദോഹ :ഖത്തറിലെ ഹമദ് ജനറൽ ആശുപത്രി നവീകരണത്തിനായി സെപ്റ്റംബർ മുതൽ രണ്ട് വർഷത്തേക്ക് അടച്ചിടുമെന്ന് ദോഹ ന്യൂസ് റിപ്പോർട്ട്  ചെയ്തു. 

അറ്റകുറ്റപ്പണികളുടെ ആദ്യ ഘട്ടത്തിൽ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും ഓപ്പറേഷൻ റൂമുകളും ഉൾപ്പെടില്ല.  കൂടാതെ കിടപ്പുരോഗികളെ ഐഷ അൽ-അത്തിയ ആശുപത്രിയിലേക്കും മെഡിക്കൽ കെയർ ആൻഡ് റിസർച്ച് സെന്ററിലേക്കും മാറ്റുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പൊതുമരാമത്ത് അതോറിറ്റി വിഭാഗം തയ്യാറാക്കിയ വികസന പദ്ധതിയുടെ ഭാഗമായി 4.1 ബില്യൺ ഖത്തർ റിയാൽ ചിലവഴിച്ചാണ് നവീകരണം  പൂർത്തിയാക്കുകയെന്ന് അൽ ശർഖ് റിപ്പോർട്ട് ചെയ്തു.അഞ്ചു വർഷം മുമ്പാണ് ആശുപത്രി നവീകരിക്കാൻ തീരുമാനിച്ചത്.

അതേസമയം, നവീകരണ പദ്ധതികളുടെ കൂടുതൽ വിശദാംശങ്ങൾ ഇതുവരെ പുറത്തുവിടുകയോ അധികൃതരിൽ നിന്ന് ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണമുണ്ടാവുകയോ  ചെയ്തിട്ടില്ല.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News