Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ദേശീയ കായിക ദിന മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചു

January 17, 2024

news_malayalam_sports_news_updates

January 17, 2024

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്ക് 

ദോഹ: ഖത്തറിൽ 2024ലെ ദേശീയ കായിക ദിനത്തില്‍ പാലിക്കേണ്ട മാനദണ്ഡങ്ങളും വ്യവസ്ഥകളും പ്രഖ്യാപിച്ചു. ദേശീയ കായിക ദിനത്തിനായുള്ള സംയുക്ത സമിതിയാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രഖ്യാപിച്ചത്. ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് ഖത്തര്‍ കായിക ദിനം ആഘോഷിക്കുന്നത്. ഇതനുസരിച്ച് ഫെബ്രുവരി 13 നാണ് ദേശീയ കായികദിനം.

കായിക ദിനത്തിൽ അതിരുകടന്ന ആഘോഷങ്ങള്‍ ഒഴിവാക്കി ശാരീരിക ചലനം, ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു. ദിവസവുമുള്ള കായിക പരിശീലനം ആരോഗ്യകരമായ പെരുമാറ്റമായി മാറ്റുന്നതിനും, വ്യക്തി ജീവിതത്തിലും സമൂഹ ജീവിതത്തിലും സ്പോര്‍ട്സിന്റെ പ്രാധാന്യത്തെക്കുറിച്ച് ധാരണ വര്‍ധിപ്പിക്കുന്നതിനും ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ പ്രാധാന്യവും കമ്മിറ്റി എടുത്തുപറഞ്ഞു.

പങ്കെടുക്കുന്നവരുടെ പ്രായത്തിനും ആരോഗ്യ സ്ഥിതിക്കും അനുയോജ്യമായ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയെ വ്യവസ്ഥകളിൽ ഊന്നിപ്പറയുന്നുണ്ട്. ടെന്റുകളോ താത്ക്കാലിക കൃത്രിമ കായിക സൗകര്യങ്ങളോ നിര്‍മ്മിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക, കായിക മത്സരങ്ങളില്‍ സുരക്ഷയും സുരക്ഷാ ആവശ്യകതകളും ഉറപ്പാക്കുക, സൗകര്യങ്ങള്‍, കായിക വേദികള്‍, പാര്‍ക്കുകള്‍, പൊതു സ്ഥലങ്ങള്‍ എന്നിവ പ്രയോജനപ്പെടുത്തുക, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ഫാസ്റ്റ് ഫുഡ് ഒഴിവാക്കുകയും ചെയ്യുക, സമ്മാനങ്ങളും ഭക്ഷണവും വിതരണം ചെയ്യുന്നതില്‍ നിന്ന് വിട്ടുനില്‍ക്കുക എന്നിവയും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടും.

സ്പോര്‍ട്സ്, മൂവ്മെന്റ് ഇവന്റുകള്‍ തെരഞ്ഞെടുക്കുന്നതിന് പകരം സംഗീതം ഉള്‍പ്പെടെയുള്ളവ സംഘടിപ്പിക്കുന്നത് ഒഴിവാക്കാനും മാനദണ്ഡങ്ങളിലും വ്യവസ്ഥകളിലും വ്യക്തമാക്കുന്നുണ്ട്. സ്‌പോര്‍ട്‌സില്‍ ഏര്‍പ്പെടാന്‍ പ്രോത്സാഹിപ്പിക്കാനാണ് ഈ ദിനം ലക്ഷ്യമിടുന്നതെന്നും അധികൃതർ ആവർത്തിച്ചു. 

2024ലെ ദേശീയ കായിക ദിനവുമായി ബന്ധപ്പെട്ട പരിപാടികളും പദ്ധതികളും ദേശീയ കായിക ദിനത്തിനായുള്ള സംയുക്ത സമിതിക്ക് നല്‍കാന്‍ എല്ലാ മന്ത്രാലയങ്ങളോടും സര്‍ക്കാര്‍ സ്ഥാപനങ്ങളോടും പൊതുസ്ഥാപനങ്ങളോടും സ്വകാര്യ മേഖല സ്ഥാപനങ്ങളോടും സംഘാടകർ അഭ്യര്‍ഥിച്ചു. www.msy.gov.qa എന്ന വെബ്സൈറ്റില്‍ ലഭ്യമായ ഫോമില്‍ അവലോകനത്തിനും അംഗീകാരത്തിനും പങ്കെടുക്കുന്നവരുടെ കൃത്യമായ എണ്ണവും നല്‍കണം.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News