Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റ് 'ബീറ്റ് ദി ഹീറ്റ്' വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു 

November 16, 2023

news_malayalam_prize_winners_updates

November 16, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ :രാജ്യത്തെ പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃഖലയായ  ഗ്രാൻഡ്‌ മാൾ ഹൈപ്പർമാർക്കറ്റിന്റെ  കഴിഞ്ഞ മെഗാ പ്രൊമോഷനായ ബീറ്റ് ദി ഹീറ്റ്( BEAT THE HEAT) നറുക്കെടുപ്പിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ഗ്രാൻഡ് മാൾ ഏഷ്യൻ ടൗണിൽ നടന്ന നറുക്കെടുപ്പിലെ വിജയികൾക്ക്  8 പുത്തൻ സ്വിഫ്റ്റ് ഡിസൈർ കാറുകളാണ് സമ്മാനമായി നൽകിയത്.ഏരിയ മാനേജർ ബഷീർ പരപ്പിൽ, മാർക്കറ്റിംഗ് മാനേജർ ഷംസീർ, മാള് മാനേജർ നവാബ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന പുതിയ മെഗാ പ്രൊമോഷൻ ഒക്ടോബർ 05 മുതൽ ഡിസംബർ 27 വരെ ഗ്രാൻഡ് മാളിന്റെ ഖത്തറിലെ എല്ലാ ഔട്ലെറ്റുകളിലും തുടരുന്നതായി  റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ അറിയിച്ചു. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലികൾക്ക് എട്ട്  MG ZS കാറുകൾ സമ്മാനമായി ലഭിക്കും. ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റിന്റെ ഏതു ഔട്ലെറ്റുകളിൽ നിന്നും 50 റിയലിനോ അതിനു മുകളിലോ പാർച്ചസ്‌ ചെയ്യുമ്പോൾ ലഭിക്കുന്ന റാഫിൾ കൂപ്പൺ വഴി സമ്മാന പദ്ധതിയിൽ പങ്കാളികളാകാം.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News