Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ അമീറിൻ്റെയും ലയണൽ മെസ്സിയുടെയും കൂറ്റൻ ചുവർചിത്രം അനാച്ഛാദനം ചെയ്തു

February 21, 2024

news_malayalam_sports_news_updates

February 21, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പ് വിജയത്തില്‍ ലയണല്‍ മെസ്സിയെ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പരമ്പരാഗത ബിഷ്ത് അണിയിക്കുന്ന ചിത്രം ചുവര്‍ചിത്രമാക്കി അനാവരണം ചെയ്തു. അല്‍ വക്രയില്‍ 'മാജിക് നൈറ്റ് അറ്റ് ലുസൈല്‍ സ്റ്റേഡിയം' എന്ന പേരിലാണ് ചിത്രം അനാവരണം ചെയ്തത്. അര്‍ജന്റീനിയന്‍ ചുമര്‍ ചിത്രകാരനായ മാര്‍ട്ടിന്‍ റോണും ഖത്തര്‍ ചിത്രകാരനായ മുബാറക് അല്‍ മാലിക്കും ചേര്‍ന്ന് എട്ട് ദിവസം കൊണ്ടാണ് 27 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ ഉയരത്തിലുമുള്ള ചുമര്‍ ചിത്രം പൂര്‍ത്തിയാക്കിയത്.

“ഞങ്ങൾ ദിവസം മുഴുവൻ രാവിലെ 8 മണി മുതൽ വൈകിട്ട് 6 മണി വരെ പെയിൻ്റ് ചെയ്തു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഓർമ്മിക്കപ്പെടുന്ന ഫോട്ടോകളിൽ ഒന്നായി ഇതിനെ കണക്കാക്കപ്പെടും. രണ്ട് സംസ്കാരങ്ങളാണ് ചിത്രത്തിലുള്ളത്,” -റോൺ പെനിൻസുലയോട് പറഞ്ഞു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News