Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറിൽ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് മത്സരത്തിന് നാളെ തുടക്കം

October 05, 2023

Gulf_Malayalam_News

October 05, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഫോർമുല 1 ഗ്രാൻഡ് പ്രിക്സ് മത്സരത്തിന് നാളെ തുടക്കം. ഒക്ടോബർ 6, 7, 8 തീയതികളിൽ ലുസെയ്ൽ സർക്യൂട്ടിലാണ് മത്സരം. ടിക്കറ്റുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുകയെന്നും, സ്റ്റേഡിയത്തിന് പുറത്ത് ഫാൻസോൺകുളുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി. 

പൊതുഗതാഗത കമ്പനിയായ മൊവസലാത്ത് 3 ദിവസവും സർക്യൂട്ടിലേക്ക് സൗജന്യ ബസ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. മത്സരദിനങ്ങളിൽ ദോഹ മെട്രോ, ലുസെയ്ൽ ട്രാം എന്നിവയുടെ സർവീസുകൾ പുലർച്ചെ 3 വരെയാക്കി. ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ടിക്കറ്റ് ഉടമകൾ പൊതുഗതാഗത സൗകര്യങ്ങൾ പ്രയോജനപ്പെടുത്തണമെന്നും അധികൃതർ നിർദേശിച്ചു. 

സർക്യൂട്ടിനു ചുറ്റും പരിസരപ്രദേശങ്ങളിലും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പ്രത്യേക ട്രാഫിക് പ്രോട്ടോക്കോൾ ഏർപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വാഹനങ്ങളിലാണ് വരുന്നതെങ്കിൽ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നേരത്തെ എത്തണം. പരിമിതമായ പാർക്കിങ് സൗകര്യങ്ങൾ ലഭ്യമാണ്. എന്നാൽ, അൽഖോർ കോസ്റ്റൽ റോഡിൽ നിന്ന് സർക്യൂട്ടിലേക്ക് പ്രവേശനമില്ല. കർവ ടാക്‌സിയിൽ എത്തുന്നവർക്ക് മാത്രമാണ് പ്രവേശനം, സർക്യൂട്ടിലേക്ക് യൂബറിന് പ്രവേശനമില്ല. 

വിനോദ പരിപാടികൾ, ഫൺ റൈഡുകൾ, ആക്ടിവേഷനുകൾ, ഗെയിമുകൾ തുടങ്ങിയവയും ഫാൻ സോണിലുണ്ടാകും. ഫാൻ സോണിൽ തൽസമയം മത്സരങ്ങൾ കാണാൻ കൂറ്റൻ സ്‌ക്രീനുകളും സ്ഥാപിച്ചിട്ടുണ്ട്. ഭക്ഷണ-പാനീയ ശാലകളും സജീവമാണ്. 

ഒക്ടോബർ 6, 7 തീയതികളിൽ ഉച്ചയ്ക്ക് 2 മുതൽ രാത്രി 10 വരെയും, ഒക്ടോബർ 8ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 11 വരെയുമാണ് സർക്യൂട്ടിലേക്ക് പ്രവേശനം. സംഗീത പരിപാടികൾ നടക്കുന്ന കൺസെർട്ട് ഏരിയയിലേക്ക് മത്സരം കഴിഞ്ഞ് 30 മിനിറ്റിന് ശേഷമാണ് പ്രവേശനം. മത്സരം കഴിഞ്ഞാണ് വിനോദ പരിപാടികൾ. സർക്യൂട്ടിൽ പ്രവേശിക്കുമ്പോൾ ടിക്കറ്റ് കൈവശമുണ്ടാകണം. പ്രവേശന കവാടത്തിൽ സുരക്ഷാ പരിശോധന ഉണ്ടാകും. നിരോധിത സാധനങ്ങൾ അനുവദിക്കില്ല. അകത്തേക്ക് കൊണ്ടുപോകാൻ അനുവാദമില്ലാത്ത സാധനങ്ങൾ സമീപത്തെ ഓഫിസിൽ സൂക്ഷിച്ചാൽ മത്സരത്തിന് ശേഷം തിരികെ കൊണ്ടുപോകാം. 

കുട്ടികളുള്ള രക്ഷിതാക്കൾ മെയിൻ ഗ്രാൻഡ് സ്റ്റാൻഡിന് പിറകിലെ ഇൻഫോ പോയിന്റിൽ നിന്ന് ബ്രേസ്‌ലെറ്റുകൾ വാങ്ങി കുട്ടികളുടെ കൈകളിൽ കെട്ടണം. കോൺടാക്ട് വിവരങ്ങൾ എഴുതിയ ഈ ബ്രേസ്‌ലെറ്റുകൾ ഏതെങ്കിലും കാരണവശാൽ തിരക്കിൽ കുട്ടികളെ കാണാതായാൽ ഉപയോഗപ്പെടുത്താം. 

കൂടുതൽ വിവരങ്ങൾക്ക് - https://www.lcsc.qa/en/F1-Event-info-FAQs

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News