Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
കാപ്പി കുടിച്ച് കഥയറിയാം,ആദ്യ ഇന്റർനാഷണൽ കോഫി ട്രേഡ് ഷോ ഖത്തറിൽ

September 06, 2023

Qatar_Malayalam_News

September 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ കോഫി ഇഷ്ടപ്പെടുന്നവർക്കായി ദോഹ 'ഇന്റർനാഷനൽ കോഫി പ്രദർശനം' സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് വിവിധ രുചികളിലുള്ള കോഫികളെ കുറിച്ചറിയാനുള്ള അവസരം കൂടിയാണിത്. സെപ്റ്റംബർ 14 (വ്യാഴാഴ്‌ച) മുതൽ സെപ്റ്റംബർ 16 (ശനിയാഴ്ച്ച) വരെ ദോഹ എക്‌സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ആണ് പ്രദർശനം നടക്കുക.

വ്യാഴാഴ്ച്ചയും ശനിയാഴ്‌ചയും രാവിലെ 10:00 മണി മുതൽ രാത്രി 10:00 മണി വരെയാണ് പ്രദർശന സമയം.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1:00 മണി മുതൽ രാത്രി 10:00 മണി വരെയായിരിക്കും പ്രദർശനം. ലോകത്തിലെ ആദ്യ പ്രീമിയർ ഇന്റർനാഷണൽ കോഫി ട്രേഡ് ഷോയാണ് ഖത്തറിൽ സംഘടിപ്പിക്കുന്നത്. ഖത്തർ സ്പെഷാലിറ്റി കോഫി അസോസിയേഷൻ ആണ് കോഫി ട്രേഡ് ഷോ സംഘടിപ്പിക്കുന്നത്.

അതേസമയം, കോഫി വിദഗ്ധരുടെ ഖത്തർ നാഷണൽ കോഫി ചാംപ്യൻഷിപ്പും നടക്കും. കൂടാതെ മികച്ച കോഫി ബൂത്ത് ഡിസൈനുകൾക്ക് പുരസ്‌കാരവും നൽകും. പുതിയതും അപൂർവവുമായ കോഫി ഉൽപന്നങ്ങളും, കോഫിയെക്കുറിച്ച് കൂടുതൽ അറിയാനുള്ള പ്രഭാഷണങ്ങൾ, പരിശീലന പ്രോഗ്രാമുകൾ എന്നിവയും ഉണ്ടായിരിക്കും. സന്ദർശകർക്ക് മീറ്റ് ആൻഡ് ഗ്രീറ്റ്, സ്‌പെഷൽറ്റി കോഫി എന്നീ അസോസിയേഷനുകളിൽ അംഗത്വം ലഭിക്കാനുള്ള അവസരവും പ്രദർശനത്തിലുണ്ട്.

കോഫി കഫേ ഉടമകൾ, കോഫി ഉണ്ടാക്കുന്നതിൽ വിദഗ്ധരായവർ, റീടെയ്‌ലർമാർ, ഷെഫുമാർ, കോഫി ഇറക്കുമതി-കയറ്റുമതിക്കാർ, ഉൽപാദകർ, ആതിഥേയ മേഖലകളിലെ പ്രതിനിധികൾ, റസ്റ്ററന്റുകാർ, കേറ്ററിങ് മേഖലയിലുളളവർ എന്നിവർക്കുമുള്ള ള്ള വേദി കൂടിയാണിത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News