Breaking News
പഠന മികവിൽ ഖത്തർ അമീറിൽ നിന്നും സ്വർണമെഡൽ സ്വീകരിച്ച ജോഷ് ജോൺ ജിജിയെ ഖത്തർ ഇൻകാസ് പത്തനംതിട്ട ആദരിച്ചു  | സൗദിയിലെ അബ്ഷിർ പ്ലാറ്റ്ഫോമിൽ അപ്ഡേഷൻ; സേവനങ്ങൾ താത്കാലികമായി തടസപ്പെടും | പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  |
ഖത്തറില്‍ ഫോണിലൂടെ ഇനി എളുപ്പത്തില്‍ പണം കൈമാറാം; 'ഫവ്‌റാന്‍' സേവനം ആരംഭിച്ചു

March 07, 2024

news_malayalam_farwan_payment_app_launched_in_qatar

March 07, 2024

അഞ്ജലി ബാബു

ദോഹ: ഖത്തറില്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുന്നതിന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യൂസിബി) പുതിയ സേവനം പുറത്തിറക്കി. ഡിജിറ്റല്‍ പേയ്‌മെന്റിനായി 'ഫവ്‌റാന്‍' (FAWRAN) എന്ന പേരിലാണ് പുതിയ സേവനം ആരംഭിച്ചത്. ഡിജിറ്റല്‍ പേയ്‌മെന്റ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഫവ്‌റാനിലൂടെ നിമിഷങ്ങള്‍ക്കുള്ളില്‍ ഇനി ഫണ്ട് സ്വീകരിക്കാന്‍ കഴിയും. 

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കള്‍ക്ക് സേവനം പ്രയോജനപ്പെടുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഫോര്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്ട്രുമെന്റ് ആന്റ് പേയ്‌മെന്റ് സിസ്റ്റംസ് അസിസ്റ്റന്റ് ഗവര്‍ണര്‍ ഷെയ്ഖ് അഹ്‌മദ് ബിന്‍ ഖാലിദ് അല്‍ താനി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

മൊബൈല്‍ ബാങ്കിംഗ് ആപ്ലിക്കേഷനിലൂടെയും ഡിജിറ്റല്‍ ചാനലുകളിലൂടെയും 24/ 7 മണിക്കൂറും സേവനം പ്രയോജനപ്പെടുത്താന്‍ കഴിയും. പണം കൈമാറുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. ഉപയോക്താക്കളുടെ വിവരങ്ങള്‍, ബാങ്കുകള്‍ അവരുടെ മൊബൈല്‍ ആപ്ലിക്കേഷനിലെ പ്രത്യേക ഐക്കണില്‍ ഉള്‍പ്പെടുത്തും. അതിലൂടെ അക്കൗണ്ട് ലോഗിന്‍ ചെയ്യാനും ഫവ്‌റാന്‍ സേവനം തിരഞ്ഞെടുക്കാനും സാധിക്കും. ആവശ്യമായ രേഖകള്‍ പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. ഫവ്‌റാനില്‍ ഗുണഭോക്താവിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും നല്‍കണം. 

സുതാര്യത ഉറപ്പാക്കുന്നതിനായി പണം കൈമാറുമ്പോള്‍ ഗുണഭോക്താവിന് നോട്ടിഫിക്കേഷനും ലഭിക്കും. ആദ്യഘട്ടത്തില്‍ പ്രതിദിനം ഒരുതവണ മാത്രമേ പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയൂ. 50,000 ഖത്തര്‍ റിയാല്‍ പരമാവധി അയയ്ക്കാന്‍ കഴിയും. നിലവില്‍ വ്യക്തിഗത ബാങ്ക് അക്കൗണ്ടുകള്‍ക്കാണ് സേവനം ലഭ്യമാകുക. പിന്നീട് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളിലേക്ക് വ്യാപിപ്പിക്കും. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News