Breaking News
പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69% വിജയം | അഭിമാന നേട്ടവുമായി മലയാളി വിദ്യാർത്ഥി, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയിൽ നിന്നും സ്വർണ്ണ മെഡൽ  സ്വീകരിക്കാൻ കഴിഞ്ഞ സന്തോഷത്തിൽ കുടുംബം  | ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി |
വഞ്ചിതരാവരുത്, എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റുകൾ വിൽക്കുന്ന വ്യാജ പ്ലാറ്റ്‌ഫോമുകൾക്കെതിരെ മുന്നറിയിപ്പ് 

January 11, 2024

news_malayalam_sports_news_updates

January 11, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പ് ടിക്കറ്റുകൾ വിൽപ്പന നടത്തിയ വ്യാജ പ്ലാറ്റ്‌ഫോമുകൾ നാഷണൽ സൈബർ സെക്യൂരിറ്റി ഏജൻസി (എൻസിഎസ്‌എ) കണ്ടെത്തി. 'ടിക്കറ്റ് പ്ലസ്'എന്ന വ്യാജ ടിക്കറ്റ് വെബ്‌സൈറ്റാണ് അധികൃതർ കണ്ടെത്തിയത്. വ്യാജ വെബ്‌സൈറ്റുകളിൽ നിന്ന് എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള ടിക്കറ്റുകൾ വാങ്ങുന്നതിനെതിരെ ഏജൻസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 

വിശ്വാസയോഗ്യമല്ലാത്ത വെബ്‌സൈറ്റുകളും അക്കൗണ്ടുകളും വഞ്ചനാപരമായ ഉദ്ദേശ്യങ്ങൾക്കായാണ് സൃഷ്‌ടിക്കുന്നത്. ഇത്തരം വ്യാജ സൈറ്റുകൾ പൊതുജനങ്ങളുടെ ആവേശം ചൂഷണം ചെയ്യുന്നുവെന്നും എൻസിഎസ്‌എ പ്രസ്താവനയിൽ അറിയിച്ചു. ടൂർണമെന്റിന്റെ ടിക്കറ്റുകൾ ഔദ്യോഗിക പ്ലാറ്റ്‌ഫോമിൽ നിന്നോ ടിക്കറ്റ് റീസെയിൽ വെബ്‌സൈറ്റിൽ നിന്നോ വാങ്ങണമെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദേശം നൽകി. അനധികൃത വിൽപ്പന ചാനലുകൾ വഴി വാങ്ങിയതോ വീണ്ടും വിൽക്കുന്നതോ ആയ ടിക്കറ്റുകൾ സാധുതയുള്ളതല്ലെന്നും, അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും ടിക്കറ്റ് റദ്ദാക്കപ്പെടുമെന്നും അധികൃതർ വ്യക്തമാക്കി.

എ.എഫ്.സി ഏഷ്യൻ കപ്പ് വെബ്സൈറ്റ് വഴിയോ ടിക്കറ്റ് റീസെയിൽ വെബ്സൈറ്റ് വഴിയോ ടിക്കറ്റുകൾ എടുക്കാം. https://tickets.qfa.qa/afc2023/accountLogin.html എന്ന വെബ്സൈറ്റിന്റെ "ലോഗിൻ" പേജിൽ നിങ്ങളുടെ ഇമെയിലും പാസ്സ്‌വേർഡും നൽകി സൈൻ ഇൻ ക്ലിക്ക് ചെയ്യണം. ശേഷം "മൈ ഓർഡേഴ്‌സ്" ഓപ്ഷനിൽ റീസെയിൽ ചെയ്യാൻ ആഗ്രഹിക്കുന്ന ടിക്കറ്റ് ക്ലിക്ക് ചെയ്ത് "റിലീസ് യുവർ സീറ്റ് " എന്ന ഓപ്ഷൻ തെരഞ്ഞെടുക്കണം. ടിക്കറ്റ് റീസെയിൽ ചെയ്‌തതായി നിങ്ങൾക്ക് ഒരു സ്ഥിരീകരണ ഇമെയിലും ലഭിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News